ക​രു​കോ​ണ്‍ സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ പ്ര​തി​ഭാ സം​ഗ​മ​വും അ​വാ​ര്‍​ഡ് ദാ​ന​വും
Saturday, July 2, 2022 11:54 PM IST
അ​ഞ്ച​ല്‍ : ഇ​ക്ക​ഴി​ഞ്ഞ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ നൂ​റു​ശ​ത​മാ​നം വി​ജ​യ​വും പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ 82 ശതമാനം വി​ജ​യ​വും നേ​ടി അ​ഭി​മാ​ന നേ​ട്ടം കൈ​വ​രി​ച്ച ക​രു​കോ​ണ്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ്ര​തി​ഭാ സം​ഗ​മ​വും അ​വാ​ര്‍​ഡ് ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​സ്എ​ല്‍സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ ച​ട​ങ്ങി​ല്‍ അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി ​അം​ബി​കാ​കു​മാ​രി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​സീ​ന മ​നാ​ഫ് പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു. പിടിഎ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​മ​നീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വൈ​സ്‌ പ്ര​സി​ഡ​ന്‍റ് എം ​മു​ര​ളി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ പി ​ഗീ​താ​കു​മാ​രി, മി​നി ഡാ​നി​യേ​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ അ​മ്പി​ളി, ജ​യ​ശ്രീ ടീ​ച്ച​ര്‍, സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ദീ​പ ദേ​വ​രാ​ജ​ന്‍, പ്രഥ​മാ​ധ്യാ​പി​ക സു​ജാ​ത തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.