മു​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ വി​ശ​ദീ​ക​ര​ണം നേ​തൃ​ത്വ​ത്തെ വെ​ട്ടി​ലാ​ക്കി
Friday, July 1, 2022 11:28 PM IST
ചാ​ത്ത​ന്നൂ​ർ: ഇ​ത്തി​ക്ക​ര പ്രോ​സ​സിം​ഗ് ആ​ന്‍റ് മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യി​ൽ സി​പി​ഐ​ക്ക് പ്രാ​തി​നി​ധ്യം ന​ഷ്ട​മാ​യ​ത് സി​പി​ഐ​യി​ലെ ചി​ല നേ​താ​ക്ക​ൾ സി​പി​എ​മ്മു​മാ​യി ന​ട​ത്തി​യ ഒ​ത്തു​ക​ളി​യി​ലൂ​ടെ​യെ​ന്ന് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തി​ലാ​ണ് ഒ​ത്തു​ക​ളി ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.
ഇ​തു പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യി​ലെ മു​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് മു​ഖം ര​ക്ഷി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ക​യാ​ണെ​ന്നും ആ​രോ​പ​ണ​മു​യ​രു​ന്നു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി മു​ൻ അം​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.
നോ​ട്ടീ​സി​ന് അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ 21 - ന് ​ന​ല്കി​യ മ​റു​പ​ടി വി​ര​ൽ ചൂ​ണ്ടു​ന്ന​ത് നേ​താ​ക്ക​ൾ ന​ട​ത്തി​യ ഒ​ത്തു​ക​ളി​യി​ലേ​ക്കാ​ണ്. അ​തോ​ടെ മ​റു​പ​ടി ബ​ന്ധ​പ്പെ​ട്ട നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​ക്കി വ​ച്ചു​കൊ​ണ്ടാ​ണ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് മു​തി​രു​ന്ന​തെ​ന്ന​റി​യു​ന്നു. സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് വി​വാ​ദ​ത്തോ​ടെ സി​പി​ഐ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യി​ലെ ചേ​രി​തി​രി​വും പു​റ​ത്തു​വ​രു​ന്നു.
സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് പാ​ർ​ട്ടി​യെ അ​റി​യി​ക്കാ​ത്ത സൊ​സൈ​റ്റി​യി​ലെ മു​ൻ സി​പി​ഐ അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. അ​തി​നെ ചെ​റു​ക്കാ​നാ​ണ് മ​റു​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം.
മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​രം പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളെ അ​റി​യി​ച്ചി​രു​ന്ന ുവെ​ന്നാ​ണ് അ​വി​ടെ അം​ഗ​ങ്ങ​ളാ​യി​രു​ന്ന സി​പി​ഐ പ്ര​തി​നി​ധി​ക​ൾ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കി​യ​ത്. പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​യും മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​ത്തെ​യും ഫോ​ണി​ലൂ​ടെ​യും വാ​ട്സാ​പ്പ് സ​ന്ദേ​ശം മു​ഖേ​ന​യും വി​വ​രം അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
എ​ന്നി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് വി​വ​രം മൂ​ടി​വ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​വ​രെ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗം ആ​രോ​പി​ക്കു​ന്ന ു. തെ​ര​ഞ്ഞെ​ടു​പ്പി​നെ കു​റി​ച്ച് നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച ചെ​യ്യു​ക​യോ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല.
സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​വും പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​വും അ​റി​ഞ്ഞാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ക. എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ സി​പി​ഐ​യു​ടെ ഇ​പ്പോ​ഴ​ത്തെ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ. ദി​ലീ​പ് കു​മാ​റാ​ണ്.
മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ചാ​ത്ത​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ പ്ര​തി​നി​ധി​യെ അ​യ​ച്ചി​രു​ന്നു. ഇ​തി​നു​ള്ള പ്ര​തി​നി​ധി​യെ നി​ശ്ച​യി​ച്ച​തും അം​ഗീ​കാ​ര പ​ത്രം ഒ​പ്പി​ട്ട് ന​ൽ​കി​യ​തും സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ദി​ലീ​പ് കു​മാ​റാ​ണ്.
സൊ​സൈ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച സം​സ്ഥാ​ന സ​ഹ​ക​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം മേ​യ് 19ന് ​സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ വ​ന്നി​രു​ന്നു. എ​ന്നി​ട്ടും മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​ഐ നേ​തൃ​ത്വം അ​റി​ഞ്ഞി​ല്ല എ​ന്നു പ​റ​യു​ന്ന​ത് സി​പി​എ​മ്മു​മാ​യി ന​ട​ത്തി​യ ഒ​ത്തു​ക​ളി​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം.
മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ 53 സെ​ന്‍റ് പു​ര​യി​ടം സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് തു​ച്ഛ​മാ​യ വാ​ട​ക​യ്ക്ക് ന​ൽ​കാ​ൻ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് സി​പി​എം പ്ര​തി​നി​ധി നീ​ക്കം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നി​ൽ അ​ഴി​മ​തി​യാ​ണെ​ന്ന് ക​ണ്ട​തി​നാ​ൽ സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​ക​ൾ അ​തി​നെ എ​തി​ർ​ത്തു. അ​തി​നാ​ൽ ഭൂ​മി വാ​ട​ക​യ്ക്ക് കൊ​ടു​ക്ക​ൽ ന​ട​പ്പാ​ക്കാ​നാ​യി​ല്ല. ന​മു​ക്ക് എ​ന്ത് വേ​ണം അ​വ​ർ എ​ന്തെ​ങ്കി​ലും ന​ട​ത്തി​ക്കൊ​ള്ള​ട്ടെ എ​ന്നു പ​റ​ഞ്ഞ് സി​പി​ഐ​യി​ലെ ചി​ല നേ​താ​ക്ക​ൾ സൊ​സൈ​റ്റി​യി​ലെ സി​പി​ഐ പ്ര​തി​നി​ധി​ക​ളോ​ട് എ​തി​ർ​പ്പ് അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും പ​റ​യു​ന്നു.
എ​ന്നി​ട്ടും വ​ഴ​ങ്ങാ​തെ എ​തി​ർ​പ്പു​മാ​യി സി​പി​ഐ പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു​പോ​യ​തി​നാ​ൽ വാ​ട​ക​യ്ക്ക് കൊ​ടു​ക്ക​ൽ പ​ദ്ധ​തി ന​ട​ന്നി​ല്ല.
അ​തോ​ടെ സി​പി​ഐ​യു​ടെ പ്ര​തി​നി​ധി​ക​ളെ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന പ​ര​സ്യ നി​ല​പാ​ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചി​രു​ന്നു. സി​പി​എ​മ്മി​ന്‍റെ ഇം​ഗി​ത​മാ​ണ് ഇ​പ്പോ​ൾ ന​ട​പ്പാ​യി​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ മാ​ത്രം ബോ​ർ​ഡ് വ​ര​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ട് കൂ​ടി സി​പി​ഐ നേ​തൃ​ത്വം​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
അ​തു ന​ട​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ടി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ അ​വ​സാ​ന ദി​വ​സം​വ​രെ ഒ​രു പാ​ർ​ട്ടി എ​ന്ന നി​ല​യി​ൽ എ​ടു​ക്കേ​ണ്ട ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ നേ​താ​ക്ക​ൾ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നു. മു​ൻ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ മേ​ൽ കു​റ്റം കെ​ട്ടി​വ​ക്കാ​നാ​ണ് നേ​തൃ​ത്വം ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നും സി​പി​ഐ​യി​ലെ ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​കാ​ട്ടു​ന്നു.