വി​ക​സ​ന​ഫ​ണ്ട് പ​ദ്ധ​തി​ക​ള്‍ ഭ​ര​ണാ​നു​മ​തി​യ്ക്കാ​യി ന​ല്‍​കി
Friday, July 1, 2022 11:28 PM IST
ച​വ​റ : ച​വ​റ എം​എ​ല്‍​എ​യു​ടെ പ്ര​ത്യേ​ക​വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്ക്‌ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് സ​മ​ര്‍​പ്പി​ച്ച​താ​യി ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ അ​റി​യി​ച്ചു.
നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ല്‍ കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മാ​ണ​ത്തി​നാ​യി 14 ല​ക്ഷം, ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹ​യ​ര്‍​സെ​ക്ക​ണ്ട​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍റ​റി സ്കൂ​ളു​ക​ളി​ല്‍ നി​ല​വി​ലു​ള​ള കെ​മി​സ്ട്രി ലാ​ബി​നൊ​പ്പം കു​ടി​വെ​ള​ള മാ​ലി​ന്യം പ​രി​ശോ​ധി​ക്കു​ന്ന വാ​ട്ട​ര്‍ ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 7.5 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. കു​ടി​വെ​ള​ള​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. ഹ​രി​ത​കേ​ര​ള​മി​ഷ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​നാ​ണ് നി​ര്‍​വ​ഹ​ണ​ചു​മ​ത​ല.
തേ​വ​ല​ക്ക​ര ഇ​സ​ത്തു​ള്‍ ഇ​സ്ലാം യു​പി സ്കൂ​ളി​ല്‍ ടോ​യ് ല​റ്റ് ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് 10 ല​ക്ഷം രൂ​പ​യും, കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നി​ലെ 7 ഡി​വി​ഷ​നു​ക​ളി​ലെ 105 ജം​ഗ്ഷ​നു​ക​ളി​ല്‍ 4 ദി​ക്കി​ലേ​ക്കും ഹൈ​വോ​ള്‍​ട്ടേ​ജ് എ​ല്‍​ഇ​ഡി ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ഇ​രു​പ​ത്തി​ആ​റ് ല​ക്ഷ​ത്തി അ​റു​പ​തി​നാ​യി​രം രൂ​പ​യും ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള​ള​ത്താ​ല്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ച​ക്കി​നാ​ല്‍ കി​ഴ​ക്കു ജം​ഗ്ഷ​ന്‍ വ​രെ​യു​ള​ള കെ.​ഐ.​പി ക​നാ​ല്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗി​ന് 21 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.
എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ഏ​റ്റെ​ടു​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കു​ള​ള പ്രൊ​പ്പോ​സ​ല്‍ ഉ​ട​ന്‍ ന​ല്‍​കു​മെ​ന്നും ഡോ. ​സു​ജി​ത് വി​ജ​യ​ന്‍​പി​ള​ള അ​റി​യി​ച്ചു.