ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷം
Friday, July 1, 2022 11:28 PM IST
പ​ത്ത​നാ​പു​രം: ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കൃ​ഷി​യി​റ​ക്കാ​നാ​കാ​തെ ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍. പ​ട്ടാ​ഴി, പ​ന്ത​പ്ലാ​വ്, പ​ന്ത്ര​ണ്ടു​മു​റി, പൂ​ക്കു​ന്നി​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൃ​ഷി​യോ​ഗ്യ​മാ​യ ഭൂ​മി കാ​ട്ടു​പ​ന്നി ശ​ല്യം കാ​ര​ണം ത​രി​ശി​ടു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. ക​ഴി​ഞ്ഞ ദി​വ​സം മേ​ഖ​ല​യി​ലി​റ​ങ്ങി​യ പ​ന്നി​ക​ള്‍ നി​ര​വ​ധി കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ചു. പ​ന്ത​പ്ലാ​വ് പൂ​ക്കു​ന്നി​ൽ പാ​റ​ക്ക​ൽ ഏ​ലാ​യി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​യ​ത്.

400 മൂ​ട് ചീ​നി, ഓ​ണ​ത്തി​നു വേ​ണ്ടി കൃ​ഷി ചെ​യ്ത വാ​ഴ എ​ന്നി​വ ന​ശി​പ്പി​ച്ചു. സ്മി​താ​ഭ​വ​നി​ല്‍ തോ​മ​സ്, റെ​ജി, മ​ത്താ​യി​ക്കു​ട്ടി എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം കാ​ര​ണം ഏ​ലാ​യി​ലെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ട്ട​മാ​യെ​ത്തു​ന്ന മൃ​ഗ​ങ്ങ​ള്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്കു​ക​യാ​ണ്. മ​ല​യോ​ര ഗ്രാ​മീ​ണ​രു​ടെ പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ര്‍​ഗം കൃ​ഷി​യാ​ണ്.

കാ​ര്‍​ഷി​ക​വി​ള​ക​ള്‍ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ ജീ​വി​തം. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. പ​ഞ്ചാ​യ​ത്തോ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രോ, കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​രോ ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ന​ട​പ്പി​ലാ​കു​ന്നി​ല്ല.​സൗ​രോ​ര്‍​ജ വേ​ലി​ക​ള്‍ സ്ഥാ​പി​ച്ച് കാ​ട്ടു​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

നി​ര​ന്ത​ര​മു​ള്ള പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ​യു​ടെ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും കൃ​ഷി ഓ​ഫീ​സ​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍ പ​രാ​തി ന​ല്‍​കി. ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ക​ർ​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ് മീ​നം രാ​ജേ​ഷ്, സെ​ക്ര​ട്ട​റി സേ​ന​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.