പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി
Friday, July 1, 2022 10:48 PM IST
കൊ​ല്ലം : ജി​എ​സ് റ്റി ​വി​ഹി​തം പൂ​ർ​ണ​മാ​യി കി​ട്ടി​യി​ട്ടും 25 മാ​സ​മാ​യി ത​ട​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ-​ക്ഷാ​മാ ശ്വാ​സ കു​ടി​ശി​ക ന​ൽ​കാ​ത്ത​തി​ലും മെ​ഡി​സി​പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​നു​മെ​തി​രെ ഏ​ഴി​ന് ന​ട​ത്തു​ന്ന നി​യ​മ​സ​ഭാ മാ​ർ​ച്ചി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം കെഎ​സ്എ​സ്പി ​എ ജി​ല്ല​യി​ലെ ട്ര​ഷ​റി​ക​ൾ​ക്ക് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.
ജി​ല്ലാ ട്ര​ഷ​റി​യി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രും ആ​ശ്രാ​മം പെ​ൻ​ഷ​ൻ പേ​യ്‌​മെ​ന്‍റ് ട്ര​ഷ​റി​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ര്യ​ത്ത് മോ​ഹ​ൻ​കു​മാ​റും ച​വ​റ​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജി ​ജ്യോ​തി പ്ര​കാ​ശും ക​രു​നാ​ഗപ്പ​ള്ളി​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ ​എ റ​ഷീ​ദും കു​ണ്ട​റ​യി​ൽ കെ ​സി വ​ര​ദ​രാ​ജ​ൻ പി​ള്ള​യും പ​ത്ത​നാ​പു​ര​ത്ത് കെ ​രാ​ജേ​ന്ദ്ര​നും കു​ന്ന​ത്തൂ​രി​ൽ എ ​മു​ഹ​മ്മ​ദ് കു​ഞ്ഞും കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​ർ. ഗ​ണേ​ശ​നും ച​ട​യ​മം​ഗ​ല​ത്ത് ടോം.​എ​ൻ ചാ​ക്കോ​യും ചാ​ത്ത​ന്നൂ​രി​ൽ കെ ​എ​സ് വി​ജ​യ​കു​മാ​റും പു​ന​ലൂ​രി​ൽ വി. ​സു​ദ​ർ​ശ​ന​ൻ നാ​യ​രും അ​ഞ്ച​ലി​ൽ എം ​മീ​രാ സാ​ഹി​ബും ഉ​ദ്ഘാ​ട​നം ചെ​യ്തു.