വ്യാ​ജ ലോ​ൺ ആ​പ്പു​ക​ൾ: മു​ന്ന​റി​യി​പ്പു​മാ​യി റൂ​റ​ൽ പോ​ലീ​സ്
Friday, July 1, 2022 10:48 PM IST
കൊ​ട്ടാ​ര​ക്ക​ര: ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും വ​ൻ വ​ർ​ധി​ക്കു​ന്നു. കൊ​ല്ലം റൂ​റ​ൽ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

പ​ത്തോ​ളം കേ​സു​ക​ളാ​ണ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ട്ട​ത്. ആ​ർ​ബി​ഐ യു​ടെ അം​ഗീ​കാ​രം ഇ​ല്ലാ​ത്ത വ്യാ​ജ ലോ​ൺ ആ​പ്പു​ക​ൾ സൃ​ഷ്ടി​ക്കു​ക​യും ആ​ക​ർ​ഷ​ക​മാ​യ വാ​യ്പ തി​രി​ച്ച​ട​വ് നി​ബ​ന്ധ​ന​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​ക​ൾ വ​ഴി പ​ര​സ്യ​പ്പെ​ടു​ത്തി ഇ​ര​ക​ളെ കു​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

ലോ​ൺ ആ​പ്പ് ഇ​ട​പാ​ടു​കാ​രു​ടെ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്‌​ത് ലോ​ൺ എ​ടു​ത്താ​ൽ ഉ​ട​ൻ ത​ന്നെ ടെ​ക്‌​സ്‌​റ്റ് സ​ന്ദേ​ശ​ങ്ങ​ൾ, വാ​ട്ട്‌​സ്ആ​പ്പ് ടെ​ക്‌​സ്‌​റ്റു​ക​ൾ, ഫോ​ൺ കോ​ളു​ക​ൾ എ​ന്നി​വ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളി​ൽ നി​ന്നും വ​രു​ക​യും ഫോ​ണി​ൽ നി​ന്നും അ​വ​ർ കൈ​ക്ക​ലാ​ക്കി​യ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ക​യും വേ​ഗ​ത്തി​ൽ തി​രി​ച്ച​ട​യ്‌​ക്കു​ന്ന​തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

പ​ല​പ്പോ​ഴും മു​മ്പ് സ​മ്മ​തി​ച്ച​തി​നേ​ക്കാ​ൾ വ​ള​രെ ഉ​യ​ർ​ന്ന തു​ക​യ്ക്ക് പ​ണം തി​രി​ച്ച​ട​യ്ക്കേ​ണ്ടി​യും വ​രു​ന്നു. വി​സ​മ്മ​തി​ച്ചാ​ൽ, നി​ങ്ങ​ളി​ൽ നി​ന്നും കൈ​ക്ക​ലാ​ക്കി​യ സു​ഹൃ​ത്തു​ക്ക​ളു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും ന​മ്പ​രി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തു​ക​യും, ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യു​ക​യും ചെ​യ്യും. ഈ ​അ​പ​ക​ട​ക​ര​മാ​യ ത​ട്ടി​പ്പ് സു​ഹൃ​ത്തു​ക്ക​ളു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും മു​ന്നി​ൽ അ​പ​മാ​ന​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ആ​ളു​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് വ​രെ പ്രേ​രി​പ്പി​ക്കു​ന്നു. ഈ ​ത​ട്ടി​പ്പ് എ​ങ്ങ​നെ പ​ട​രു​ന്നു, എ​ങ്ങ​നെ സ്വ​യം പ​രി​ര​ക്ഷി​ക്കാം എ​ന്ന​തി​ന് താ​ഴെ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് റൂ​റ​ൽ എ​സ്പി കെ.​ബി ര​വി അ​റി​യി​ച്ചു.

സു​ര​ക്ഷി​ത​മാ​യ ഉ​റ​വി​ട​ത്തി​ൽ നി​ന്നാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്നി​ല്ലെ​ങ്കി​ൽ ലോ​ൺ ആ​പ്പു​ക​ളൊ​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യ​രു​ത്. ലോ​ൺ ആ​പ്പ് ആ​ർ​ബി​ഐ അം​ഗീ​ക​രി​ച്ച ബാ​ങ്കി​ന്‍റെ പി​ന്തു​ണ​യു​ള്ള​താ​ണോ എ​ന്ന് ക​ണ്ടെ​ത്തു​ക. വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ആ​ർബി​ഐയു​ടെ അ​നു​മ​തി അ​നി​വാ​ര്യ​മാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ കാ​ണു​ന്ന ആ​ക​ർ​ഷ​ക​മാ​യ വാ​യ്പ തി​രി​ച്ച​ട​വ് പ​ര​സ്യ​ങ്ങ​ളി​ൽ വീ​ഴാ​തി​രി​ക്കു​ക. ലോ​ൺ എ​ടു​ക്കേ​ണ്ടി വ​ന്നാ​ൽ, ഒ​ന്നു​കി​ൽ ബാ​ങ്കി​നെ​യോ നോ​ൺ-​ബാ​ങ്കിം​ഗ് ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​നെ​യോ സ​മീ​പി​ക്കു​ക. അ​ല്ലെ​ങ്കി​ൽ ക്രെ​ഡി​റ്റി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​ന് സു​ര​ക്ഷി​ത​മാ​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക. ലോ​ൺ പ്രോ​സ​സിം​ഗി​നാ​യി ലോ​ണി​ന്‍റെ ഒ​രു ഭാ​ഗം മു​ൻ‌​കൂ​ട്ടി അ​ട​യ്ക്കാ​ൻ നി​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ത് ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക .

കോ​ൺ​ടാ​ക്‌​റ്റു​ക​ൾ,ലൊ​ക്കേ​ഷ​ൻ, ഫോ​ട്ടോ തു​ട​ങ്ങി​യ ഫോ​ൺ പെ​ർ​മി​ഷ​നു​ക​ൾ ഒ​ന്നും ഈ ​ആ​പ്പു​ക​ൾ​ക്ക് ഒ​രി​ക്ക​ലും ന​ൽ​ക​രു​ത്. നി​ങ്ങ​ളു​ടെ ഫോ​ണി​ലെ എ​ല്ലാ​ത്തി​ലേ​ക്കും അ​വ​രെ ആ​ക്‌​സ​സ് ചെ​യ്യാ​ൻ നി​ങ്ങ​ൾ അ​നു​വ​ദി​ച്ചാ​ൽ അ​ത് നി​ങ്ങ​ളു​ടെ മു​ഴു​വ​ൻ കോ​ൺ​ടാ​ക്‌​റ്റ് ലി​സ്‌​റ്റും, ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക​യും അ​ത് പി​ന്നീ​ട് മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്താ​ൻ അ​വ​ർ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യും.

എ​ടു​ക്കു​ന്ന വാ​യ്പ്പ​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന ദി​വ​സം മു​ഴു​വ​ൻ തു​ക​യും തി​രി​കെ അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ട്ടി​പ്പു​കാ​ർ, തി​രി​ച്ച​ട​വ് മു​ട​ങ്ങി​യാ​ലു​ട​ൻ ഉ​പ​ഭോ​ക്താ​വി​ന്‍റെ കോ​ൺ​ടാ​ക്ട് ലി​സ്റ്റി​ലു​ള​ള ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ട​യും ന​മ്പ​രു​ക​ളി​ലേ​യ്ക്ക് നി​ങ്ങ​ളെ പ​റ്റി അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തും.

ഇ​ത്ത​രം ലോ​ൺ ആ​പ്പു​ക​ൾ നി​ങ്ങ​ളു​ടെ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​മ്പോ​ൾ ത​ന്നെ, നി​ങ്ങ​ൾ ലോ​ൺ എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ പോ​ലും നി​ങ്ങ​ൾ ലോ​ൺ എ​ടു​ത്ത​താ​യി ക​ണ​ക്കാ​ക്കി നി​ങ്ങ​ളി​ൽ നി​ന്ന് പ​ണം ഈ​ടാ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തും.

ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തോ​ടെ വാ​യ്പ എ​ടു​ത്ത​യാ​ൾ ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ന​യി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​പൂ​ർ​വം ശ്ര​ദ്ധി​ക്കു​ക​യും ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും വേ​ണ​മെ​ന്ന് റൂ​റ​ൽ പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.