യാ​ത്ര​ക്കി​ട​യി​ൽ വ​യോ​ധി​ക​ന് അ​സ്വാ​സ്ഥ്യം: ര​ക്ഷ​ക​രാ​യി ബ​സ് ജീ​വ​ന​ക്കാ​ർ
Friday, July 1, 2022 10:48 PM IST
കൊ​ട്ടി​യം: തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​യ്ക്ക് പോ​ക​വേ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട വ​യോ​ധി​ക​നെ കൃ​ത്യ​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ബ​സ് ജീ​വ​ന​ക്കാ​ർ മാ​തൃ​ക കാ​ട്ടി.
കാ​ൻ​സ​ർ രോ​ഗി​യാ​യ ഗോ​പി​നാ​ഥ​നെ(62) യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.40 ഓ​ടെ ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഇ​തു​കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് ഉ​ട​ൻ അ​ടി​യ​ന്തി​ര ചി​കി​ൽ​സ ന​ൽ​കാ​നും സാ​ധി​ച്ചു.
ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ പോ​ലും ജീ​വന്‍റെ വി​ല മ​ന​സി​ലാ​ക്കി അ​വ​സ​രോ​ചി​ത​മാ​യ്‌ ഇ​ട​പെ​ട്ട ബ​സ് ക​ണ്ട​ക്ട​ർ സ​ബി​ൻ, ഡ്രൈ​വ​ർ ര​ജി​ത് പ്ര​സാ​ദ് എ​ന്നി​വ​രെ​യും യാ​ത്ര​ക്കാ​രെ​യും ആ​വ​ശ്യ​മാ​യ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റി​നെ​യും ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും എ​ല്ലാ​വ​രും അ​ഭി​ന​ന്ദി​ച്ചു.
ഗോ​പി​നാ​ഥ​നെ ആ​ശു​പ​ത്രി​യി​ൽ സു​ര​ക്ഷി​ത​നാ​യി എ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​റ്റ് യാ​ത്ര​ക്കാ​രു​മാ​യി ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പോ​യ​ത്.
ആ​ശ്രാ​മം ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്ത​ത് അ​നു​സ​രി​ച്ചാ​ണ് ഗോ​പി​നാ​ഥ​നെ ബ​ന്ധു​ക്ക​ൾ ബ​സി​ൽ ആ​ർ​സി​സി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. കൊ​ല്ലം - നെ​യ്യാ​റ്റി​ൻ​ക​ര​യാ​ണ് ബ​സി​ന്‍റെ റൂ​ട്ട്.