സ്റ്റേ​റ്റ് ബാ​ങ്ക് ദി​നം ആ​ഘോ​ഷി​ച്ചു
Friday, July 1, 2022 10:48 PM IST
കൊ​ല്ലം: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 67-ാം പി​റ​ന്നാ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്റ്റേ​റ്റ് ബാ​ങ്ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം റീ​ജി​യ​ണ​ൽ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ​സ്ട്ര​മെ​ന്‍റ് ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്തു.
കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ഷീ​ബ ചി​ത്ത​ജ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ 33 സ്കൂ​ളു​ക​ളി​ലെ 6000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​ൻ​സ്ട്രു​മെ​ന്‍റ് ബോ​ക്സു​ക​ൾ ന​ൽ​കി​യ​ത്. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പാ​ൾ സ​ന്തോ​ഷ്, ഹെ​ഡ്മാ​സ്റ്റ​ർ സു​ജി​ത്ത്, ചീ​ഫ് മാ​നേ​ജ​ർ ശി​വ​കു​മാ​ർ, സി​വി​ൽ​സ്റ്റേ​ഷ​ൻ ബ്രാ​ഞ്ച് മാ​നേ​ജ​ർ പ്രി​ജി. റ്റി.​എ, ഡ​പ്യൂ​ട്ടി മാ​നേ​ജ​ർ അ​രു​ണ്‍ എം.​പി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച 203 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. വി​ക്ടോ​റി​യ ഹോ​സ്പി​റ്റ​ൽ, കൊ​ല്ലം അ​ഗ​തി​മ​ന്ദി​രം, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​യ​ർ​പോ​ർ​ട്ട് ചെ​യ​റു​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്തു.
ഡോ​ക്ടേ​ഴ്സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ എ​ട്ടോ​ളം ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു. ദു​ർ​ബ​ല വി​ഭാ​ഗ​ത്തി​ൽ പെ​ട്ട 1000 പേ​ർ​ക്ക് 20 കോ​ടി രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ല​സ്ടൂ പ​രീ​ക്ഷ​യി​ൽ 1200 ൽ 1200 ​മാ​ർ​ക്ക് നേ​ടി​യ തീ​ർ​ഥ​യ്ക്കും പ​രി​മി​തി​ക​ളെ വി​ജ​യ​മാ​ക്കി മാ​റ്റി ഫു​ൾ എ ​പ്ല​സ് നേ​ടി​യ ജോ​ഷ് ജോ​ർ​ജി​നും ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ മ​ഹേ​ഷ്കു​മാ​ർ എം.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ടു​ക​ളി​ൽ എ​ത്തി ആ​ദ​രി​ച്ചു.