കൊ​ല്ല​ത്ത് സ്വ​കാ​ര്യ ഗോ​ഡൗ​ണി​ൽ നി​ന്ന് 324 ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി
Friday, July 1, 2022 10:48 PM IST
കൊ​ല്ലം: ക​മ്പോ​ള​ത്തി​ലെ സ്വ​കാ​ര്യ​ഗോ​ഡൗ​ണി​ൽ നി​ന്ന് 324 ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഈ​സ്റ്റ് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂടിയത്. പി​ടി​ച്ചെ​ടു​ത്ത അ​രി പൊ​തു​വി​ത​ര​ണ​ത്തി​നു​ള്ള കു​ത്ത​രി​യു​മാ​യി സാ​മ്യ​മു​ള്ള​താ​ണെ​ന്ന് താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സ​റും, റേ​ഷ​നിം​ഗ് ഇ​ൻ​സ്പ​ക്ട​ർ​മാ​രും സ്ഥി​രീ​ക​രി​ച്ചു. അ​രി​ച്ചാ​ക്കു​ക​ൾ ക​യ​റ്റി​യ ലോ​റി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​കൂ​ടി​യ അ​രി​ച്ചാ​ക്കു​ക​ൾ സ​പ്ലെ​കോ ഗോ​ഡൗ​ണി​ലേ​ക്ക് മാ​റ്റി. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തു​ട​ർ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും.

കൊ​ല്ലം ക​മ്പോ​ള​ത്തി​ലെ സ്വ​കാ​ര്യ ഗോ​ഡൗ​ണു​ക​ളി​ൽ വ​ൻ തോ​തി​ൽ റേ​ഷ​ന​രി ക​ട​ത്തി കൊ​ണ്ടു​വ​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. റേ​ഷ​ൻ വ്യാ​പാ​രി​ക​ളും സ്വ​കാ​ര്യ ഗോ​ഡൗ​ൺ ന​ട​ത്തി​പ്പു​കാ​രു​ടെ ഇ​ട​നി​ല​ക്കാ​രു​മാ​ണ് ഈ ​ക​ട​ത്തി​ന് പി​ന്നി​ൽ. രാ​ത്രി 11-നും ​പു​ല​ർ​ച്ചെ അ​ഞ്ചി​നും ഇ​ട​യി​ലാ​ണ് വ്യാ​പ​ക​മാ​യി റേ​ഷ​ന​രി ക​ട​ത്ത് ന​ട​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഈ ​ലോ​ബി സ​ജീ​വ​മാ​ണ്. ജ​യ അ​രി​ക്ക് അ​ട​ക്കം ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വി​പ​ണി​യി​ൽ കാ​ര്യ​മാ​യ വി​ല വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ൻ തോ​തി​ൽ റേ​ഷ​ൻ അ​രി ക​ട​ത്തി കൊ​ണ്ടു​വ​ന്ന് ബ്രാ​ന്‍റ​ഡ് അ​രി​യാ​യി വി​ൽ​ക്കു​ന്ന​ത്. വി​ല കു​റ​ഞ്ഞ റേ​ഷ​ന​രി നി​റ​വും മ​ണ​വും ചേ​ർ​ത്ത് പ്ര​മു​ഖ ബ്രാ​ന്‍റു​ക​ളു​ടെ പ​ത്ത് കി​ലോ പാ​യ്ക്ക​റ്റു​ക​ളി​ൽ നി​റ​ച്ച് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ല​ട​ക്കം വി​ൽ​ക്കു​ന്ന നി​ര​വ​ധി സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വ​ർ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വ​ൻ തു​ക​യാ​ണ് ക​മ്മീ​ഷ​നാ​യി ന​ൽ​കു​ന്ന​ത്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ഉ​ട​നീ​ളം പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.