കു​ള​ത്തു​പ്പു​ഴ​യി​ല്‍ വീ​ണ്ടും ച​ന്ദ​ന​മ​രം ക​വ​ര്‍​ച്ച: വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​തോ​ടെ ക​വ​ര്‍​ച്ച​ക്കെ​ത്തി​യ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു
Thursday, June 30, 2022 11:12 PM IST
അ​ഞ്ച​ല്‍: ഒ​രു​മാ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യും കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ സ്വ​കാ​ര്യ വ​സ്തു​വി​ല്‍ നി​ന്നും ച​ന്ദ​ന​മ​രം ക​വ​ര്‍​ച്ച. എ​ന്നാ​ല്‍ ഇ​ക്കു​റി വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന​തോ​ടെ ക​വ​ര്‍​ച്ച​ക്കെ​ത്തി​യ​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ച​ന്ദ​ന​ക്കാ​വ് മു​ള​യ​റ വീ​ട്ടി​ല്‍ തോ​മ​സ്‌ ഡാ​നി​യേ​ലി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന 20 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ച​ന്ദ​ന​മ​ര​മാ​ണ് മോ​ഷ്ട്ടാ​ക്ക​ള്‍ മു​റി​ച്ചി​ട്ട​ത്. ഈ ​സ​മ​യം സ്ഥ​ല​ത്ത് എ​ത്തി​യ റ​ബ്ബ​ര്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ബ​ഹ​ളം വ​ച്ച​തോ​ടെ വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്നു. ഇ​തോ​ടെ ക​വ​ര്‍​ച്ച​ക്കെ​ത്തി​യ​വ​ര്‍ മു​റി​ച്ചി​ട്ട ച​ന്ദ​ന മ​രം ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് എ​ത്തി​യ കു​ള​ത്തു​പ്പു​ഴ വ​നം വ​കു​പ്പ് മു​റി​ച്ചി​ട്ട ച​ന്ദ​നം സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി. തോ​മ​സ്‌ ഡാ​നി​യേ​ലി​ന്‍റെ പ​രാ​തി​യി​ല്‍ വ​നം വ​കു​പ്പ് അ​ഞ്ച​ല്‍ റേ​ഞ്ച് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ മാ​സം ആ​ദ്യം കു​ള​ത്തു​പ്പു​ഴ പ​തി​നൊ​ന്നാം​മൈ​ലി​ല്‍ സ​മാ​ന​മാ​യി ച​ന്ദ​ന മ​രം ക​വ​ര്‍​ച്ച ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ക​വ​ര്‍​ച്ച ന​ട​ന്ന​ത്.
അ​തേ​സ​മ​യം ച​ന്ദ​ന ക​വ​ര്‍​ച്ച​ക്ക് പി​ന്നി​ല്‍ സ്ഥി​രം മോ​ഷ്ടാ​ക്ക​ള്‍ ആ​ണെ​ന്ന് വ​നം വ​കു​പ്പ് അ​നു​മാ​നി​ക്കു​ന്നു. ഇ​വ​ര്‍​ക്ക് പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യും വ​ന​വ​കു​പ്പ് സം​ശ​യി​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ണെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.