കു​ട്ടി​ക്കൊ​രു വീ​ട് പ​ദ്ധ​തി; ത​റ​ക്ക​ല്ലി​ട്ടു
Thursday, June 30, 2022 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: കെഎ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്താ​കെ കു​ട്ടി​ക​ൾ​ക്ക് വീ​ട് വ​ച്ച് ന​ല്കു​ന്ന കു​ട്ടി​യ്ക്ക് ഒ​രു വീ​ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര ഉ​പ​ജി​ല്ല ക​മ്മി​റ്റി നി​ർ​മി​ച്ചു ന​ല്കു​ന്ന വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ടു.
ആ​ന​ക്കോ​ട്ടൂ​ർ ക​നാ​ൽ ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ലാ​ണ് ത​റ​ക്ക​ല്ലി​ടീ​ൽ ച​ട​ങ്ങ് നി​ർ​വ​ഹി​ച്ച​ത്. സ​മൂ​ഹ​ത്തി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യം ന​ല്കു​ന്ന​തി​ന് കെ ​എ​സ് റ്റി ​എ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ന​ക്കോ​ട്ടൂ​ർ ഗ​വ.​എ​ൽ​പി​എ​സി​ലും നെ​ടു​വ​ത്തൂ​ർ ഇ​വി​എ​ച്ച്എ​സ്എ​സി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് വീ​ട് നി​ർ​മ്മി​ച്ചു ന​ല്കു​ന്ന​ത്.
ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ന​വം​ബ​ർ ഒ​ന്നി​ന് താ​ക്കോ​ൽ കൈ​മാ​റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കെ ​എ​സ് ടി ​എ കൊ​ട്ടാ​ര​ക്ക​ര ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ലാ​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. സെ​ക്ര​ട്ട​റി എ​സ് എ​സ് അ​ഭി​ലാ​ഷ്, സി​പി​എം നെ​ടു​വ​ത്തൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ജെ ​രാ​മാ​നു​ജ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി ​സു​മ​ലാ​ൽ, കെ ​എ​സ് ടി ​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജി ​കെ ഹ​രി​കു​മാ​ർ, റ്റി ​ആ​ർ മ​ഹേ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി ​സ​ജീ​വ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റുു​മാ​രാ​യ ജി ​ബാ​ല​ച​ന്ദ്ര​ൻ, എം ‌​ആ​ർ ല​ക്ഷ്മി​ദേ​വി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി ​ബി​ജു​മോ​ൻ, ഹ​ർ​ഷ​രാ​ജ്, സി​പി​എം തേ​വ​ല​പ്പു​റം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൽ അ​മ​ൽ​രാ​ജ്, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.