ബി​ജെ​പി ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ത്തി
Thursday, June 30, 2022 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി വെ​ക്ക​ണ​മെ​ന്ന​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ജ​ന​കീ​യ വി​ചാ​ര​ണ ന​ട​ത്തി.
ബി​ജെ​പി ജി​ല്ല പ്ര​സി​ഡന്‍റ് ബി. ​ബി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ണ ക​ട​ത്തി​നെ കു​റി​ച്ചു പ​റ​യു​മ്പോ​ൾ പി​ണ​റാ​യി വി​റ​ളി പി​ടി​ക്കു​ക​യാ​ണെ​ന്നും സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തു കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു . കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ സ​ർ​ക്കാ​രി​നെ​തി​രെ വ​ന്നു കൊ​ണ്ടി​രി​ക്കു​ക​യ​ണ്.
യോ​ഗ​ത്തി​ൽ ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ശ്വ​രി രാ​ജേ​ന്ദ്ര​ൻ, അ​ഡ്വ ച​ന്ദ്ര​മോ​ഹ​ൻ, ര​ഞ്ജി​ത് വി​ശ്വ​നാ​ഥ് എ​ന്നി​വ​ർ പ്രസംഗിച്ചു.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊല്ലം: എ​സ്​ആ​ര്‍​സി ക​മ്മ്യൂ​ണി​റ്റി കോ​ളേ​ജി​ല്‍ ഹോ​സ്പി​റ്റ​ല്‍ ഇ​ന്‍​ഫെ​ക്ഷ​ന്‍ പ്രി​വ​ന്‍​ഷ​ന്‍ ആ​ന്‍റ് ക​ണ്‍​ട്രോ​ളി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സി​ങ്, പാ​രാ​മെ​ഡി​ക്ക​ല്‍, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ്ര​ഫ​ഷ​ണ​ലു​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.srccc. in, , 9048110031, 8281114464.