വാ​യ​ന വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Thursday, June 30, 2022 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര: മൈ​ലം എം​ജി​എം ആ​ർ​പി സ്കൂ​ളി​ൽ വാ​യ​ന​യു​ടെ സു​ഖ​വും സൗ​ന്ദ​ര്യ​വും തി​രി​ച്ച​റി​ഞ്ഞ് കു​ട്ടി​ക​ളെ വാ​യ​ന​യു​ടെ മാ​യ ാലോ​ക​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന വാ​യ​ന വാ​രാ​ച​ര​ണം വാ​യ​നാ വ​സ​ന്തം പ​ഠ​ന സെ​മി​നാ​റോ​ടെ സ​മാ​പി​ച്ചു. അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ രാ​ജ​ൻ കോ​സ്മി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഒ. രാ​ജു​ക്കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പാ​ൾ എ​സ്. നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ ട്ര​സ്റ്റി ഗീ​വ​ർ​ഗീ​സ് ജോ​ൺ​സ​ൺ, രാ​ധാ സു​രേ​ന്ദ്ര​ൻ, എ​സ്.​ഗീ​ത​കു​മാ​രി ആ​ർ. സൗ​മ്യ, സു​ജ കു​മാ​രി, പി.​ടി.​ര​വി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​പു​ല​മാ​യ വാ​യ​നാ വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ളി​ൽ ക​വ​ർ പേ​ജ് ഡി​സൈ​നിം​ഗ്, പോ​സ്റ്റ​ർ നി​ർ​മാ​ണം, ക​വി​താ​ര​ച​ന, ക​ഥാ​ര​ച​ന, ഉ​പ​ന്യാ​സ​ര​ച​ന, അ​ക്ഷ​ര കേ​ളി, പ​ദ​പ്പ​യ​റ്റ്, പ​ഴ​ഞ്ചൊ​ൽ കേ​ളി, ക​ട​ങ്ക​ഥ​പ്പ​യ​റ്റ്, പ്ര​സം​ഗ മ​ത്സ​രം, പു​സ്ത​ക പ​രി​ച​യം, പു​സ്ത​കാ​സ്വാ​ദ​ന ക്കു​റി​പ്പ് , മാ​ഗ​സി​ൻ നി​ർ​മാ​ണം, പു​സ്ത​ക വ​ർ​ത്ത​മാ​നം, കാ​വ്യ​കേ​ളി തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ൽ​സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ പ്ര​തി​ഭ​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.