ഉ​മ്മ​ന്നൂ​രി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ ക്യാ​മ്പ് ഇന്ന്
Thursday, June 30, 2022 11:12 PM IST
കൊ​ട്ടാ​ര​ക്ക​ര : ഉ​മ്മ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ആ​യു​ർ​വേ​ദ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പ് എ​ട്ടാം തീ​യ​തി വ​രെ ന​ട​ക്കും. രാ​വി​ലെ 10ന് പ്ലാ​പ്പ​ള്ളി വാ​ർ​ഡി​ലെ കാ​ക്ക​ത്താ​നം കോ​മ​ൺ ഫെ​സി​ലി​റ്റി സെ​ന്‍ററി​ൽ ക്യാ​മ്പ് ആ​രം​ഭി​ക്കുമെന്ന് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി ശി​വ​ൻ അ​റി​യി​ച്ചു.
നാളെ രാ​വി​ലെ 10.30 ന് ​ക​മ്പം​കോ​ട് ബ​ഡ്സ് സ്കൂ​ൾ, ഉ​ച്ച​യ്ക്ക് ര​ണ്ടിന് മ​ര​ങ്ങാ​ട്ടു​കോ​ണം വൈ​എം​സി​എ ഗ്ര​ന്ഥ​ശാ​ല, നാലിന് രാ​വി​ലെ 10.30 ന് ​വ​ട​കോ​ട് വാ​ർ​ഡി​ലെ തി​രു​വ​ട്ടൂ​ർ കോ​ള​നി, എട്ടിന് ​രാ​വി​ലെ 10.30 ന് ​പ​ഴി​ഞ്ഞം കൊ​ടു​വ​ണ്ണൂ​ർ​ക്കോ​ണം കോ​ള​നി​യി​ലും ക്യാ​മ്പ് ന​ട​ക്കും

കോ​ട്ട​പ്പു​റം ഗ​വ. ​എ​ൽപി​എ​സി​ൽ
വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യവേ​ദി

പ​ര​വൂ​ർ: കോ​ട്ട​പ്പു​റം ഗ​വ. എ​ൽപി ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും വാ​യ​നാ​മാ​സാ​ച​ര​ണ​വും ന​ട​ത്തി. എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​രു​ൺ പ​ന​യ്ക്ക​ലി​ന്‍റെ അധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബാ​ല​സാ​ഹി​ത്യ​കാ​ര​നും ക​വി​യു​മാ​യ വി​ശ്വ​ൻ കു​ടി​ക്കോ​ട് നി​ർ​വ​ഹി​ച്ചു. വി​ദ്യാ​രം​ഗം ക​ലാ വേ​ദി​യി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് വി​ശ്വ​ൻ കു​ടി​ക്കോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​സ്. ശ്രീ​ലാ​ൽ, എ​സ്​എം​സി വൈ​സ് ചെ​യ​ർ​മാ​ൻ അ​ജി​ത്, അ​ധ്യാ​പ​ക​രാ​യ അ​മി​ത​കു​മാ​രി, താ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.