മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ് അ​ക്ര​മം ന​ട​ത്തി​യ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, June 30, 2022 10:50 PM IST
ച​വ​റ: മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന്‍റെ വീ​ടി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ് അ​ക്ര​മം ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി. ത​ഴ​വ കു​തി​ര​പ്പ​ന്തി ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ രാ​ജീ​വ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തേ​വ​ല​ക്ക​ര അ​രി​ന​ല്ലൂ​ർ മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗ​വും സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​ജി പീ​റ്റ​റി​ന്‍റെ വീ​ടി​ന് നേ​ര​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്. മേ​യ് എ​ട്ടി​ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് അ​ക്ര​മം ന​ട​ന്ന​ത്.
ഒ​രു സം​ഘം ആ​ളു​ക​ൾ വീ​ടി​ന്‍റെ ജ​ന്ന​ൽ അ​ടി​ച്ചു ത​ക​ർ​ക്കു​ന്ന ശ​ബ്ദം കേ​ട്ടു വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്നു ബ​ഹ​ളം വ​ച്ച​പ്പോ​ഴേ​ക്കും സ്ഫോ​ട​ക​വ​സ്തു വീ​ട്ടി​ലേ​ക്ക് എ​റി​ഞ്ഞ ശേ​ഷം അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.
സ്ഫോ​ട​ക​വ​സ്തു എ​റി​യു​ന്ന ത​ലേ ദി​വ​സം പു​ല​ർ​ച്ചെ​യും ഇ​വി​ടു​ത്തെ ജ​ന്ന​ൽ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തി​രു​ന്നു. ബി​ജി പീ​റ്റ​റും ഭ​ർ​ത്താ​വ് പീ​റ്റ​റും മാ​ത്ര​മാ​ണ് സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തെ​ക്കും​ഭാ​ഗം പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​കെ ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റൊ​രാ​ൾ കൂ​ടി​ ക​സ്റ്റ​ഡി​യി​ൽ ആ​യ​താ​യും സൂ​ച​ന​യു​ണ്ട്.
മ​റ്റു​ള്ള പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി എ​ന്നാ​ണ് തെ​ക്കും​ഭാ​ഗം പോ​ലീ​സ് പ​റ​യു​ന്ന​ത്.​അ​റ​സ്റ്റി​ലാ​യി രാ​ജീ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.