സി​വി​ല്‍​സ​ര്‍​വീ​സ് പ​രി​ശീ​ല​നം
Thursday, June 30, 2022 10:50 PM IST
കൊല്ലം: ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് സി​വി​ല്‍ സ​ര്‍​വീ​സ് സൗ​ജ​ന്യ പ​രീ​ക്ഷാ​പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ബി​രു​ദ​ത​ല​ത്തി​ല്‍ 60 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ വി​ജ​യി​ച്ച മ​ത്സ്യ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത.​അ​പേ​ക്ഷ​ക​ള്‍ 19ന് ​മു​മ്പ് ജി​ല്ലാ ഫി​ഷ​റീ​സ് ഓ​ഫീ​സി​ല്‍ ന​ല്‍​ക​ണം. തി​രു​വ​ന​ന്ത​പു​രം സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ഡ​മി ന​ട​ത്തു​ന്ന എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും വി​ദ്യാ​ര്‍​ത്ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ താ​മ​സ സൗ​ക​ര്യം സ്വീ​ക​രി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും കൊ​ല്ലം ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​ണ.് 0474 2792850.