ഞാ​റ്റു​വേ​ല ച​ന്ത നാളെ
Thursday, June 30, 2022 10:50 PM IST
ക​ല്ലു​വാ​തു​ക്ക​ൽ: ഗ്രാ​മപ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ നാളെ ഞാ​റ്റു​വേ​ല ച​ന്ത സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 10 -ന് ​ഞാ​റ്റു​വേ​ല ച​ന്ത ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്. സു​ദീ​പ​ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള കാ​ർ​ഷി​ക സം​സ്കാ​ര​ത്തിന്‍റെ ഭാ​ഗ​മാ​യ തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന ഞാ​റ്റു​വേ​ല ച​ന്ത​ക​ൾ കാ​ർ​ഷി​ക രം​ഗ​ത്ത് ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ് .
കാ​ർ​ഷി​ക വി​ള​ക​ളു​ടെ​പ്ര​ദ​ർ​ശ​ന​ത്തി​നും വി​ല്പ​ന​യ്ക്കും അ​വ​സ​രം ഒ​രു​ക്കു​ന്ന ഈ ​ഞാ​റ്റു​വേ​ല ച​ന്ത​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ക​ർ​ഷ​ക​ർ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുന്പ് കൃ​ഷി​ഭ​വ​നി​ൽ അ​റി​യി​ക്ക​ണം. ഇ​തി​ലൂ​ടെ നി​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള ഗു​ണ​മേ​ന്മ​യു​ള്ള നാ​ട​ൻ ന​ടീ​ൽ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ൽ​ക്കാ​നും സാ​ധി​ക്കും.

മു​ട്ട​ക്കോ​ഴി​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്ക്

കൊല്ലം: പൗ​ള്‍​ട്രി​വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ വ​ള​ര്‍​ത്തി​യെ​ടു​ത്ത 45-65 ദി​വ​സ​മാ​യ ബിവി-380 ഇ​ന​ത്തി​ല്‍​പെ​ട്ട മു​ട്ട​ക്കോ​ഴി​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്കു​ണ്ട്. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് രാ​വി​ലെ 10നും ​വൈ​കുന്നേരം അ​ഞ്ചി​നു​മി​ട​യി​ല്‍ 9495000915, 9495000918 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബു​ക്ക് ചെ​യ്യാം.