ചാത്തന്നൂർ: കൊല്ലം ജില്ല സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിന്റെ ഭാഗമായി ചിറക്കര പഞ്ചായത്തിലെ കണ്ണേറ്റ, ഉളിയനാട്, ഏറം തെക്ക് എന്നീ വാർഡുകളിൽ വിളംബരഘോഷയാത്ര നടത്തി.
കണ്ണേറ്റ വാർഡിൽ ഉളിയനാട് ജയന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം എൻ രാജൻ നായർ ഉദ്ഘാടനം ചെയ്തു. സിനിമ, സീരിയൽ ഹാസ്യ താരം ശ്യാം ചാത്തന്നൂർ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്ക് സമ്മാനദാനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം എച്ച്. ദിലീപ്, എഡിഎസ് സെക്രട്ടറി സിന്ധു സുനിൽ, സെനക്ടർ സജീവ്, സന്നദ്ധ പ്രവർത്തകരായ അനിൽകുമാർ, ബിമൽ, രാധാകൃഷ്ണപിള്ള , ജയിംസ്, ശിവരാമപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ഏറം തെക്ക് വാർഡിൽ മേരി റോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബി പരമേശ്വരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഉളിയനാട് ജയൻ, സെനറ്റർമാർ, പ്ലാവറക്കുന്നു അജയൻ എന്നിവർ പ്രസംഗിച്ചു .
ഉളിയനാട് വാർഡിൽ എച്ച്. ദിലീപ് അധ്യക്ഷത വഹിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുബി പരമേശ്വരൻ, മേരി റോസ്, ഉളിയനാട് ജയൻ, ഇത്തിക്കര ബ്ലോക്ക് റിസോഴ്സ് പേഴ്സൺ സുധീന്ദ്ര ബാബു, എഡിഎസ് സെക്രട്ടറി പ്രസന്നകുമാരി, അനിൽകുമാർ ആർ, വിജയൻ എൽ, പവിത്രൻ, സിഡിഎസ് സുജാത, സെനറ്റർ ശാലിനി, ഷീന എന്നിവർ പ്രസംഗിച്ചു.