വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​ന് വാ​യ​ന​യ്ക്ക് മു​ഖ്യപ്രാ​ധാ​ന്യം ന​ൽ​ക​ണം: ഫാ. ​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ
Thursday, June 30, 2022 10:50 PM IST
കു​ണ്ട​റ: വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​നും മെ​ച്ച​പ്പെ​ട്ട പ​ഠ​ന നി​ല​വാ​ര​ത്തി​നും ദീ​പി​ക ​ദി​ന​പ​ത്ര വാ​യ​ന​യ്ക്ക് മു​ഖ്യ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നും സാം​സ്കാ​രി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​യും റി​ട്ട. ഹെ​ഡ്മാ​സ്റ്റ​റു​മാ​യ ഫാ. ​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ പ​റ​ഞ്ഞു.

കു​ണ്ട​റ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ​പ്പെ​ട്ട വെ​ള്ളി​മ​ൺ ഗ​വ. യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദീ​പി​ക ദി​ന​പ​ത്രം സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി. ​അ​ജ​യ​കു​മാ​ർ,പി​ടി​എ പ്ര​സി​ഡന്‍റ് പി.​ര​തീ​ഷ്, വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി എ​സ്.ന​ന്ദ​ന എ​ന്നി​വ​രാ​ണ് ദീ​പി​ക ദി​ന​പ​ത്രം ഏ​റ്റു​വാ​ങ്ങി​യ​ത്. പി​ടിഎ ​പ്ര​സി​ഡന്‍റ് പി.​ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ട്ടി​ക്കാ​ല​ത്തെ ന​ല്ല അ​നു​ഭ​വ​ങ്ങ​ളാ​ണ് മ​നു​ഷ്യ​നെ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. വാ​യ​ന ന​ല്ലൊ​രു അ​നു​ഭ​വ​മാ​ക്കാ​ൻ ദീ​പി​ക​യ്ക്കു​ള്ള ക​ഴി​വ് ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം എ​ന്ന നി​ല​യി​ൽ ദീ​പി​കയെ ​മ​ല​യാ​ളി ഇ​രു​ക​ര​ങ്ങ​ളും നീ​ട്ടി സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും ഫാ. ​ഗീവ​ർ​ഗീ​സ് ത​ര​ക​ൻ പ​റ​ഞ്ഞു.

സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ വി. ​അ​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പി​ക കൊ​ല്ലം സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ സു​ധീ​ർ തോ​ട്ടു​വാ​ൽ, ഹെ​ൻ​റി ജോ​ൺ ക​ല്ല​ട, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി. പ്രീ​ത, ​എ​ൻ. ലേ​ഖകു​മാ​രി, റീ​ന ആ​ൻ​ഡ്രൂ​സ്, സ​ബി​ത.യു, ​ര​മ്യ. ആ​ർ, സ​ജി​ത, ശു​ഭ, ദീ​പ ഇ​ന്ന​സെ​ന്‍റ്, റോ​സ​മ്മ, അ​മ്പി​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.