നെ​ടു​മ​ണ്‍​കാ​വി​ല്‍ ആ​ധു​നി​ക മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​ന് 5.2 കോ​ടി രൂ​പ
Wednesday, June 29, 2022 11:10 PM IST
കൊ​ല്ലം: ക​രീ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ നെ​ടു​മ​ണ്‍​കാ​വി​ല്‍ ആ​ധു​നി​ക മ​ത്സ്യ​മാ​ര്‍​ക്ക​റ്റും വ്യാ​പാ​ര സ​മു​ച്ച​യ​വും നി​ര്‍​മ്മി​ക്കു​ന്ന​തി​ന് 5.2 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. മ​ന്ത്രി​യും കൊ​ട്ടാ​ര​ക്ക​ര നി​യ​മ​സ​ഭാം​ഗ​വു​മാ​യ കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭ്യ​മാ​യ​ത്.
ക​രീ​പ്ര, വെ​ളി​യം, പൂ​യ​പ്പ​ള്ളി, നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഗ​മ​സ്ഥ​ല​മാ​യ നെ​ടു​മ​ണ്‍​കാ​വി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മാ​ര്‍​ക്ക​റ്റും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​ട​മു​റി​ക​ളും തി​ക​ഞ്ഞ അ​സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് ന​ടു​വി​ലാ​യി​രു​ന്നു. പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. വ്യാ​പാ​ര സ​മു​ച്ച​യ നി​ര്‍​മ്മാ​ണ​ത്തി​നാ​യി ക​ട​മു​റി​ക​ള്‍ പൊ​ളി​ച്ച് മാ​റ്റി​യി​രു​ന്നെ​ങ്കി​ലും മ​തി​യാ​യ പ​ണം ല​ഭ്യ​മാ​ക്കാ​ത്ത​തി​നാ​ല്‍ നി​ര്‍​മ്മാ​ണം സാ​ധ്യ​മാ​യി​രു​ന്നി​ല്ല.​നെ​ടു​മ​ണ്‍​കാ​വ് കേ​ന്ദ്ര​മാ​ക്കി ആ​ധു​നി​ക മാ​ര്‍​ക്ക​റ്റും വ്യാ​പ​ര​സ​മു​ച്ച​യ​വും വേ​ണ​മെ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു.
ര​ണ്ട് ബ്ലോ​ക്കു​ക​ളാ​യാ​ണ് ആ​ധു​നി​ക മാ​ര്‍​ക്ക​റ്റും വ്യാ​പാ​ര​സ​മു​ച്ച​യ​വും നി​ര്‍​മ്മി​ക്കാ​ന്‍ രൂ​പ ക​ല്‍​പ​ന ചെ​യ്തി​ട്ടു​ള്ള​ത്. മൂ​ന്നു നി​ല​ക​ളോ​ടു​കൂ​ടി​യ ഒ​ന്നാം ബ്ലോ​ക്കി​ലെ താ​ഴ​ത്തെ നി​ല​യി​ല്‍ 12 ക​ട​മു​റി​ക​ളും ഒ​ന്നാം നി​ല​യി​ല്‍ 3 ഓ​ഫീ​സ് മു​റി​ക​ളും ര​ണ്ടാം നി​ല​യി​ല്‍ 250 പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ഓ​ഫീ​സ് മു​റി​യും സ​ജ്ജ​മാ​ക്കും.
ര​ണ്ട് നി​ല​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ര​ണ്ടാം ബ്ലോ​ക്കാ​യ മ​ത്സ്യ​മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ല്‍ മ​ത്സ്യ​വും മ​റ്റ് ഉ​ല്‍​പ​ന്ന​ങ്ങ​ളും സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു സെ​ല്ലാ​ര്‍ സം​വി​ധാ​നം സ​ജ്ജ​മാ​ക്കും.
സെ​ല്ലാ​റി​ല്‍ ത​ന്നെ മ​ത്സ്യം കേ​ട് കൂ​ടാ​തെ സു​ക്ഷി​ക്കു​ന്ന​തി​നാ​യി ഒ​രു ചി​ല്‍ റൂം ​സം​വി​ധാ​ന​വും മൂ​ല്യ​വ​ര്‍​ധി​ത മ​ത്സ്യ ഉ​ല്‍​പ​ന്ന​ങ്ങ​ളും മ​റ്റും ഒ​രു​ക്കു​ന്ന​തി​നാ​യി ഒ​രു പ്രി​പ്പ​റേ​ഷ​ന്‍ റൂ​മും പു​റ​മേ ഗോ​ഡൗ​ണും സ​ജ്ജ​മാ​ക്കും. മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ 10 മ​ത്സ്യ​സ്റ്റാ​ളു​ക​ളും 8 പ​ച്ച​ക്ക​റി​സ്റ്റാ​ളും ഒ​രു​ക്കും.
എ​ല്ലാ വി​ല്‍​പ​ന ശാ​ല​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി മ​ത്സ്യം വാ​ങ്ങു​ന്ന വി​ധ​ത്തി​ലാ​ണ് സ്റ്റാ​ളു​ക​ള്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ടൈ​ലാ​ണ് ത​റ​യി​ല്‍ പാ​കു​ന്ന​ത് .
ര​ണ്ട് നി​ല​ക​ളി​ലും ത​റ വൃ​ത്തി​യാ​ക്കു​ന്ന​തി​നു​വേ​ണ്ട പ്ര​ഷ​ര്‍ വാ​ഷിം​ഗ് സം​വി​ധാ​ന​വും ആ​വ​ശ്യാ​നു​സ​ര​ണം ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും ക്ര​മീ​ക​രി​ക്കും.
എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും പ്ര​ത്യേ​ക​മാ​യി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ശു​ചി​മു​റി​ക​ളും ക്ര​മീ​ക​രി​ക്കും. ഇ​തി​നു പു​റ​മേ ചു​റ്റു​മ​തി​ല്‍, ഗേ​റ്റ്, വൈ​ദ്യു​തി​ക​ര​ണം, ബ​യോ​ഗ്യാ​സ്പ്ലാ​ന്‍റ് മ​ഴ​വെ​ള്ള​സം​ഭ​ര​ണി, സീ​വേ​ജ്ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ്, പാ​ര്‍​ക്കിം​ഗി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, 5000 ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള 2 വാ​ട്ട​ര്‍ ടാ​ങ്കു​ക​ള്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും അ​നു​ബ​ന്ധ​മാ​യി സ​ജ്ജ​മാ​ക്കും. സ​മു​ച്ച​യ​ത്തി​ന്‍റെ ആ​കെ വി​സ്തൃ​തി 12304.675 ച​തു​ര​ശ്ര അ​ടി​യാ​ണ്.
തീ​ര​ദേ​ശ​വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ വ​ഴി നി​ര്‍​വ​ഹ​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മ്മാ​ണ​സ്ഥ​ല​ത്തെ മ​ണ്ണ് പ​രി​ശോ​ധ​ന ഉ​ള്‍​പ്പ​ടെ​യു​ള്ള തു​ട​ര്‍​പ്ര​വ​ര്‍​ത്തി​ക​ള്‍ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.