നാ​യ കു​റു​ക്കു ചാ​ടി; കാ​ര്‍ താ​ഴ്ച​യി​ലേ​ക്കു ച​രി​ഞ്ഞു
Wednesday, June 29, 2022 11:10 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ര്‍ നാ​യ കു​റു​കെ ചാ​ട​യി​തി​നെ തു​ട​ര്‍​ന്ന് താ​ഴ്ച​യി​ലേ​ക്കു ച​രി​ഞ്ഞു.
പു​തി​യ​കാ​വ് സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ട​ത്തി​ല്‍​പെ​ട്ട​ത്. ച​വ​റ കെ ​എം എം ​എ​ല്‍ ഗ​സ്റ്റ് ഹൗ​സി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30- ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തു നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്ച​യി​ലെ​ക്കു ച​രി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

കൊ​ല്ലം -തേ​നി ബൈ​പ്പാ​സ്
അ​ലൈ​ൻ​മെ​ന്‍റ്: ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം

കു​ണ്ട​റ: കൊ​ല്ലം തേ​നി ബൈ​പാ​സ് അ​ലൈ​ൻ​മെ​ന്‍റി​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ്ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഈ​സ്റ്റ് ക​ല്ല​ട ആ​ക്ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ർ​ത​ർ ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണ​മ്പ​ലം മു​ത​ൽ ക​ട​പു​ഴ വ​രെ​യു​ള്ള ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ദേ​ശീ​യ പാ​ത​യ്ക്ക് സ​മാ​ന്ത​ര​മാ​യി ക​ട​ന്നു​പോ​കു​ന്ന അ​ലൈ​ൻ​മെ​ന്‍റാ​ണ് നി​ല​വി​ലു​ള്ള​ത്.
ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും 20 മീ​റ്റ​ർ മു​ത​ൽ 40 വ​രെ​യു​ള്ള വ്യ​ത്യാ​സ​ത്തി​ൽ ചി​റ്റ​മ​ല​വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ കു​ന്ന​തി​ന് കാ​ര​ണ​മാ​കും.
കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജു ലോ​റ​ൻ​സ്, ആ​ർ ജി ​ര​തീ​ഷ് വി​ജ​യ​മ്മ, ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു, ശി​വ​ൻ​പി​ള്ള, ഡോ.​റി​ജോ, ഫ്രാ​ൻ​സി​സ്, റി​ബി​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.