സ്വ​ര്‍​ണ​ക്ക​ട​ത്ത്; സി​പി​എം ശ്ര​മം വി​ല​പോ​കി​ല്ല
Tuesday, June 28, 2022 10:52 PM IST
അ​ഞ്ച​ല്‍ : ന​യ​ത​ന്ത്ര​ബ​ന്ധം ദു​രു​പ​യോ​ഗം ചെ​യ്ത് ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സ് നി​സാ​ര​വ​ല്‍​ക്ക​രി​ക്കാ​നു​ള്ള സി​പി​എം ശ്ര​മം വി​ല​പോ​കി​ല്ലെ​ന്ന്‍ ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ ബി. ​ബി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.
കേ​ര​ള​ത്തെ തീ​വ്ര​വാ​ദി​ക​ൾ​ക്കും മാ​ഫി​യ​ക​ൾ​ക്കും അ​ടി​യ​റ​വ് വെ​ച്ച മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ച്ചൊ​ഴി​യ​ണം. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീ​വെ​പ്പ് ന​ട​ത്തി​യ സം​ഭ​വം കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്.
സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് ക​യ​റി​യി​റ​ങ്ങാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അ​ഞ്ച​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ വി​ചാ​ര​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗോ​പ​കു​മാ​ര്‍.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ്‌ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ൽ അം​ഗം ആ​യൂ​ർ മു​ര​ളി, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് അ​മ്പാ​ടി, പ​ഞ്ചാ​യ​ത്ത്‌ സ​മി​തി പ്ര​സി​ഡ​ന്‍റ് ബി.​ജി ര​ഞ്ജി​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. പ​ത്മ​കു​മാ​രി, എ​സ് സി ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ബ​ബു​ൽ ദേ​വ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​എ​സ് ബാ​ബു​രാ​ജ​ൻ, ആ​ല​ഞ്ചേ​രി ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.