ടി​പ്പ​ർ​ലോ​റി ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ട്ട​നം; യു​വാ​വി​ന് കു​ത്തേ​റ്റു
Tuesday, June 28, 2022 10:35 PM IST
ചാ​ത്ത​ന്നൂ​ർ: ടി​പ്പ​ർ ലോ​റി​ക്കാ​ർ ത​മ്മി​ലു​ള്ള സം​ഘ​ട്ട​ന​ത്തി​ൽ ക​ത്തി കു​ത്തേ​റ്റ ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ല്ലു​വാ​തു​ക്ക​ൽ ഇ​ളം​കു​ള​ത്താ​ണ് സം​ഭ​വം. നെ​ടു​ങ്ങോ​ലം ഒ​ഴു​കു​പാ​റ താ​ഴ​തി​ൽ ച​രു​വി​ള​വീ​ട്ടി​ൽ മ​നു (30)വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ടി​പ്പ​ർ ലോ​റി ഡ്രൈ​വ​ർ ആ​യ മ​നു പാ​സു​ള്ള ക​ര​മ​ണ്ണ് ക​യ​റ്റു​ന്ന​തി​നാ​യി ഇ​ളം​കു​ളം പു​ത്ത​ൻ​വി​ള ഭാ​ഗ​ത്ത് എ​ത്തി​യ​താ​യി​രു​ന്നു. ടി​പ്പ​ർ ലോ​റി​ക്കാ​ർ ത​മ്മി​ൽ ടേ​ൺ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു.
ത​ല​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ മ​നു​വി​നെ ഉ​ട​ൻ ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ക്കു​ക​യും ഗു​രു​ത​ര പ​രി​ക്കാ​യ​തി​നാ​ൽ പ്ര​ഥ​മ ചി​കി​ത്സാ ന​ൽ​കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​നു​വി​ന്‍റെ മാ​താ​വ്‌ പാ​രി​പ്പ​ള്ളി പോലീസില്‌ പരാതി നൽകി.