തൊ​ഴി​ലു​റ​പ്പ് ഇ​ല്ല : അ​ഞ്ച​ലി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ത്തി​ന്‍റെ ഒ​റ്റ​യാ​ള്‍ ഉ​പ​രോ​ധം
Monday, June 27, 2022 10:59 PM IST
അ​ഞ്ച​ല്‍: പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍​ഷം ആ​രം​ഭി​ച്ചു മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴും വാ​ര്‍​ഡി​ല്‍ ഒ​രു ദി​നം പോ​ലും തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ത്തി​ന്‍റെ ഒ​റ്റ​യാ​ള്‍ പ്ര​തി​ഷേ​ധം.
അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ​ത്തൊ​ന്‍​പ​താം വാ​ര്‍​ഡ്‌ ഏ​റം ടൗ​ണ്‍ വാ​ര്‍​ഡ്‌ അം​ഗം ഏ​റം സ​ന്തോ​ഷാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ൻജി​നീ​യ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്. പ​ല​ത​വ​ണ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഏ​റം സ​ന്തോ​ഷ്‌ ഒ​റ്റ​യാ​ള്‍ സ​മ​രം ആ​രം​ഭി​ച്ച​ത്.
ഓ​ഫീ​സി​ല്‍ ഉ​ള്ള​വ​രെ പു​റ​ത്തേ​ക്കോ, പു​റ​ത്തു​ള്ള​വ​രെ അ​ക​ത്തേ​ക്കോ ക​ട​ത്തി വി​ടാ​ത്ത രീ​തി​യി​ല്‍ ഓ​ഫീ​സ് വാ​തി​ലി​നു മു​ന്നി​ല്‍ ക​സേ​ര​യി​ട്ടാ​ണ് സ​ന്തോ​ഷ്‌ ഉ​പ​രോ​ധം തീ​ര്‍​ത്ത​ത്. സ​ന്തോ​ഷി​ന്‍റെ സ​മ​രം അ​റി​ഞ്ഞു കോ​ണ്‍​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും പി​ന്നീ​ട് പി​ന്തു​ണ അ​റി​യി​ച്ചു എ​ത്തി. സ​മ​രം സൂ​ച​ന​യാണെ​ന്നും ഇ​നി​യും വാ​ര്‍​ഡി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ചില്ലെ​ങ്കി​ല്‍ നി​രാ​ഹാ​രം അ​ട​ക്ക​മു​ള്ള സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ഏ​റം സ​ന്തോ​ഷ്‌ പ​റ​ഞ്ഞു. വാ​ര്‍​ഡി​ല്‍ പ​ല​രു​ടെ​യും ജീ​വി​ത മാ​ര്‍​ഗം തൊ​ഴി​ലു​റ​പ്പാ​ണ്.
ഇ​തുകൂ​ടി ഇ​ല്ലാ​താ​യ​തോ​ടെ മി​ക്ക കു​ടും​ബ​ങ്ങ​ളും പ​ട്ടി​ണി​യി​ലാ​ണെന്നും സ​ന്തോ​ഷ്‌ പ​റ​യു​ന്നു. അ​തേ​സ​മ​യം സ​ന്തോ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തോ​ട് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കാ​ന്‍ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര്‍ ത​യ്യാ​റാ​യി​ല്ല. ചു​മ​ത​ല​യു​ള്ള എൻജി​നീ​യ​ര്‍, ഓ​വ​ര്‍​സി​യ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ലീ​വി​ലാ​ണെന്നാ​ണ് ഇ​വ​രു​ടെ മ​റു​പ​ടി. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ള്‍​ക്കുശേ​ഷം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ സ​ന്തോ​ഷ്‌ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.