പ​ട്ടി​ണി കി​ട​ന്ന് അ​വ​ശ​യാ​യ വ​യോ​ധി​ക​യെ ര​ക്ഷി​ച്ചു
Monday, June 27, 2022 10:59 PM IST
ചാ​ത്ത​ന്നൂ​ർ: ദി​വ​സ​ങ്ങ​ളാ​യി പ​ട്ടി​ണി കി​ട​ന്ന് അ​വ​ശ​യാ​യ വ​യോ​ധി​ക​യെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ സം​ര​ക്ഷി​ത​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.
ക​ല്ലു​വാ​തു​ക്ക​ൽ പു​തി​യ പാ​ലം പു​ലി​ക്കു​ഴി മൃ​ദു​ലാ നി​വാ​സി​ൽ രാ​ജ​മ്മ (85) ആ​ണ് ദി​വ​സ​ങ്ങ​ളാ​യി ആ​ഹാ​ര​മി​ല്ലാ​തെ ഒ​റ്റ​യ്ക്ക് വീ​ട്ടി​ൽ കി​ട​ക്കേ​ണ്ടി വ​ന്ന​ത്. വാ​ർ​ധ​ക്യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളും രോ​ഗ​ങ്ങ​ളും ബാ​ധി​ച്ച ഇ​വ​ർ നി​ര​ന്ത​ര​പ​ട്ടി​ണി​യി​ലു​മാ​യ​പ്പോ​ൾ ആ ​ദു​രി​തം കാ​ണാ​ൻ മ​ക്ക​ൾ​ക്ക് മ​ന​സു വ​ന്നി​ല്ല.
രാ​ജ​മ്മ​യ്ക്ക് ര​ണ്ട് ആ​ൺ​മ​ക്ക​ളാ​ണു​ള്ള​ത് . ഒ​രാ​ൾ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യും ഒ​രാ​ൾ കൂ​ലി വേ​ല​ക്കാ​ര​നു​മാ​ണ്. ഇ​വ​ർ മ​ദ്യ​പി​ച്ച് പ​ല​പ്പോ​ഴും വീ​ട്ടി​ലെ​ത്തി അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​യു​ന്നു.
അ​മ്മ​യു​ടെ അ​വ​സ്ഥ ക​ണ്ട് അ​നി​യ​ത്തി​യു​ടെ മ​ക​ൾ റീ​ന ആ​ണ് വാ​ർ​ഡ് അം​ഗ​ത്വ​ത്തെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രെ​യും വി​വ​രം അ​റി​യി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രും എ​ത്തി, വ​ർ​ക്ക​ല പു​ന​ർ​ജ​നി ശ്രീ​നാ​രാ​യ​ണ സ​ന്യാ​സി മ​ഠ​ത്തി​ൽ അ​റി​യി​ക്കു​ക​യും ചെ​യ്തു. മ​ഠ​ത്തി​ൽ നി​ന്നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ​ത്തി പാ​രി​പ്പ​ള്ളി​പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ രാ​ജ​മ്മ​യെ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ര​ജി​ത, പാ​രി​പ്പ​ള്ളി പോ​ലീ​സ്, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​ക​ബീ​ർ പാ​രി​പ്പ​ള്ളി, വി​നോ​ദ് ചാ​ത്ത​ന്നൂ​ർ, സി​ന്ധു പാ​രി​പ്പ​ള്ളി, നി​ത്യ അ​ഭി​ലാ​ഷ്, സോ​ണി​യ പാ​ണി​യി​ൽ എ​ന്നി​വ​രാ​ണ് രാ​ജ​മ്മ​യു​ടെ അ​വ​സ്ഥ അ​റി​ഞ്ഞ് അ​വി​ടെ എ​ത്തി​യ​തും ദു​രി​ത ജീ​വി​ത​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യ​തും.