കാ​പ്പ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു
Monday, June 27, 2022 10:59 PM IST
കൊ​ല്ലം: 2018 മു​ത​ൽ ജി​ല്ല​യി​ലേ​യും സ​മീ​പ ജി​ല്ല​ക​ളി​ലേ​യും പോ​ലീ​സ്‌​സ്റ്റേ​ഷ​നു​ക​ളി​ൽ വ​ധ​ശ്ര​മം, ന​ര​ഹ​ത്യ​ശ്ര​മം, ക​ഠി​ന​ദേ​ഹോ​പ​ദ്ര​വം, അ​ക്ര​മം, ക​വ​ർ​ച്ച, അ​ടി​പി​ടി, തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലും പ്ര​തി​യാ​യ ഓ​ച്ചി​റ പാ​യി​ക്കു​ഴി മോ​ഴൂ​ർ​ത​റ​യി​ൽ വീ​ട്ടി​ൽ പ്യാ​രി (21) ആ​ണ് ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
2018, 2019, 2020, 2021, 2022 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള ആ​ളാ​ണ് പ്യാ​രി. 2022-ൽ ​ക​രു​നാ​ഗ​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ എ​ൻ​ഡി​പി​എ​സ്ആ​ക്ട് പ്ര​കാ​രം മാ​ര​ക മ​യ​ക്കു​മ​രു​ന്ന് പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ൾ. 2021 ൽ ​ബൈ​ക്ക് ന​ന്നാ​ക്കി​യ​തി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട ആ​ളെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ൽ ഓ​ച്ചി​റ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​ണ്. കൂ​ട്ടു​കാ​ര​നെ അ​സ​ഭ്യം വി​ളി​ച്ച​തി​ൽ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ മ​ദ്യ​കു​പ്പി കൊ​ണ്ട ് ത​ല​യ്ക്ക് അ​ടി​ച്ചു ന​ര​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തി​ൽ 2020 ൽ ​ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ള​ള​താ​ണ്.
കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2019 ൽ ​വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​തി​നും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട ്. 2018 ഓ​ച്ചി​റ സ്റ്റേ​ഷ​ൻ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തി കേ​ട്പാ​ടു​ണ്ടാ​ക്കി​യ​തി​ലും പ​ണം ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലും പ്ര​തി​യാ​ണ് പ്യാ​രി. 2018- 2020 വ​ർ​ഷ​ത്തി​ലെ കേ​സു​ക​ളി​ൽ ക​രു​ത​ൽ ത​ട​ങ്ക​ൽ ഉ​ത്ത​ര​വി​ന് പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​താ​ണ്.
കൊ​ടും​കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി.​നാ​രാ​യ​ണ​ൻ ജി​ല്ലാ ക​ള​ക്ട​ർ അ​ഫ്സാ​ന പ​ർ​വീ​ണി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​രു​ത​ൽ ത​ട​ങ്ക​ലി​നു​ത്ത​ര​വാ​യ​ത്.