ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ചു പ​ണം ത​ട്ടി
Monday, June 27, 2022 10:51 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​ട്ട​റി വി​റ്റ് ഉ​പ​ജീ​വ​ന മാ​ർ​ഗം ന​ട​ത്തി വ​രു​ന്ന വീ​ട്ട​മ്മ​യെ വ്യാ​ജ ലോ​ട്ട​റി ടി​ക്ക​റ്റ് ന​ൽ​കി ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി. വാ​ള​ക​ത്തി​നു സ​മീ​പം പ​ന​വേ​ലി​യി​ൽ ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തി വ​രു​ന്ന ബി​ന്ദു​വി​നെ​യാ​ണ് ക​ബ​ളി​പ്പി​ച്ച​ത്.
വാ​ഹ​ന​ത്തി​ലെ​ത്തി​യ ഒ​രാ​ൾ 2000 രൂ​പ സ​മ്മാ​ന​മു​ള്ള ടി​ക്ക​റ്റ് ന​ൽ​കി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.1500 രൂ​പ മാ​ത്ര​മാ​ണ് ബി​ന്ദു​വി​ന്‍റെ കൈ​വ​ശം അ​പ്പോ​ഴു​ണ്ടാ​യി​രു​ന്ന​ത്. ഈ ​തു​ക​യും 500 രൂ​പ​യു​ടെ ടി​ക്ക​റ്റു​ക​ളും പ​ണ​മാ​വ​ശ്യ​പ്പെ​ട്ട​യാ​ൾ​ക്ക് ന​ൽ​കി. പി​ന്നീ​ട് ഈ ​ടി​ക്ക​റ്റു​മാ​യി ലോ​ട്ട​റി മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ബി​ന്ദു മ​ന​സി​ലാ​ക്കു​ന്ന​ത്.
2000 രൂ​പ സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റി​നു പ​ക​രം ടി​ക്ക​റ്റി​ന്‍റെ ക​ള​ർ കോ​പ്പി ന​ൽ​കി​യാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ബി​ന്ദു​വാ​ള​കം പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ പ​രാ​തി ന​ൽ​കി. സി ​സി റ്റി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.