സ്പ​ർ​ധ​യി​ല​ല്ല, സ്നേ​ഹ​ത്തി​ലാ​യി​രി​ക്ക​ണം കു​ഞ്ഞു​ങ്ങ​ളെ സ്വീ​ക​രി​ക്കേ​ണ്ട​ത്: ബി​ഷ​പ്
Monday, June 27, 2022 10:51 PM IST
കൊ​ല്ലം : കു​ഞ്ഞു​ങ്ങ​ൾ ജ​നി​ക്കു​മ്പോ​ൾ ഇ​രു കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള വാ​ശി​യി​ലോ സ്പ​ർ​ധ​യി​ലോ ആ​യി​രി​ക്ക​രു​ത്, ക്രി​സ്തു​വി​ലു​ള്ള സ്നേ​ഹ​ത്തി​ലാ​യി​രി​ക്ക​ണം സ്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്ന് കൊ​ല്ലം ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​ടും​ബ​വ​ർ​ഷ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റും പ്രോ​ലൈ​ഫ് സ​മി​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ലി​യ​കു​ടും​ബ - പ്രോ​ലൈ​ഫ് സം​ഗ​മം ഫാ​ത്തി​മ ശ്ര​യി​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ് .
കു​ഞ്ഞു​ജ​നി​ക്കു​മ്പോ​ൾ കു​ടും​ബ​ത്തി​ൽ നി​ന്ന് ആ​ദ്യം കേ​ൾ​ക്കേ​ണ്ട​ത് ഇ​ശോ​യെ​ന്ന സ്വ​ര​മാ​യി​രി​ക്ക​ണം. കു​ടും​ബ​ത്തി​ലെ പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യി കു​ഞ്ഞി​ന്‍റെ ശി​ര​സി​ലും അ​ധ​ര​ത്തി​ലും കു​രി​ശു വ​ര​യ്ക്ക​ണം. മാ​താ​വോ പി​താ​വോ കു​ഞ്ഞി​നെ ആ​ദ്യം കാ​ണു​മ്പോ​ൾ പേ​ര് വി​ളി​ച്ചു സ്വീ​ക​രി​ക്ക​ണം. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കു​ടും​ബ​ത്തി​ൽ ന​ന്മ​യു​ടെ അ​ടി​സ്ഥാ​നം പാ​ക​പ്പെ​ട​ണം എ​ന്ന് ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി പ​റ​ഞ്ഞു.
ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് വ​ലി​യ​കു​ടും​ബ​ങ്ങ​ളു​ടെ അ​നു​മോ​ദ​ന യോ​ഗ​വും ന​ട​ന്നു. യോ​ഗം ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. വി​കാ​ർ ജ​ന​റ​ൽ മോ​ൺ​സി​ഞ്ഞോ​ർ വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ൻ​സ​ല​ർ ഫ്രാ​ൻ​സി​സ് ജോ​ർ​ജ് , ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ്സ​ൺ ജോ​സ​ഫ്, ഫാ ​ഹ്യൂ​ബ​ർ​ട്ട്, രൂ​പ​ത പ്രോ​ലൈ​ഫ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി സെ​ക്ര​ട്ട​റി ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ, ലാ​ർ​ജ് ഫാ​മി​ലി കോ​ർ​ഡി​നേ​റ്റ​ർ അ​ഗ​സ്റ്റി​ൻ മു​ക്കാ​ട്, കെ ​സി ബി ​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി എ ​ജെ ഡി​ക്രൂ​സ്, ബി ​സി സി ​രൂ​പ​താ കോ​ർ​ഡി​നേ​റ്റ​ർ മേ​രി ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ വ​ലി​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള മെ​മ​ന്‍റോ ബി​ഷ​പ് ഡോ ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി സ​മ്മാ​നി​ച്ചു .