ചാ​രാ​യ​വും കോ​ട​യും ക​ണ്ടെ​ടു​ത്തു
Sunday, June 26, 2022 11:26 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: പാ​വു​മ്പ​യ്ക്കു സ​മീ​പ​ത്തു നി​ന്നും എ​ക്സൈ​സ് സം​ഘം കോ​ട​യും ചാ​രാ​യ​വും പി​ടി​കൂ​ടി.
പാ​വു​മ്പാ ചു​രു​ളി​യി​ൽ പ​ള്ളി​ക്ക​ലാ​റി​ന്‍റെ സ​മീ​പ​ത്തു​ള്ള വ​ള്ളി​ക്കാ​ടി​നു ഇ​ട​യി​ൽ​നി​ന്നു​മാ​ണ് 1035 ലി​റ്റ​ർ കോ​ട​യും 20 500ലി​റ്റ​ർ ചാ​രാ​യ​വും 30 ലി​റ്റ​ർ സ്പെ​ന്‍റ് വാ​ഷും ക​ണ്ടെ​ടു​ത്ത​ത്. ബാ​റു​ക​ളി​ലും ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും കു​റ​ഞ്ഞ മ​ദ്യം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ൻ​തോ​തി​ൽ ചാ​രാ​യം നി​ർ​മ്മി​ച്ചു വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു സം​ഘം.
ഒ​രാ​ൾ പൊ​ക്ക​ത്തി​ലു​ള്ള വെ​ള്ള​ക്കെ​ട്ട് നീ​ന്തി​ക്ക​ട​ന്ന് എ​ക്സൈ​സ് സം​ഘം ഇ​വി​ടെ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട പ്ര​തി​ക​ൾ പ​ള്ളി​ക​ലാ​റി​ലേ​ക്കു നീ​ന്തി ര​ക്ഷ​പ്പെ​ട്ടു . പ​ള്ളി​ക്ക​ലാ​റി​നോ​ട് ചേ​ർ​ന്ന് വ​ള്ളി​ക്കാ​ടു​ക​ളി​ൽ ത​ടി വെ​ച്ച് ഇ​രി​പ്പി​ടം പോ​ലെ ഉ​ണ്ടാ​ക്കി ക​ന്നാ​സു​ക​ളി​ലും. ബാ​ര​ലു​ക​ളി​ലു​മാ​യാ​ണ് കോ​ട സൂ​ക്ഷി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ ചാ​രാ​യം വാ​റ്റി വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ബി ​സു​രേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ർ വ ​റോ​ബ​ർ​ട്ടി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി ​എ​ൽ വി​ജി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​റ്റു കേ​ന്ദ്രം ക​ണ്ടു​പി​ടി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ തൊ​ടി​യൂ​ർ ല​ക്ഷം​വീ​ട് ന​മ്പ​ർ 13 ൽ ​സു​കു (38), തൊ​ടി​യൂ​ർ വ​ട​ക്കും​മു​റി കൈ​ലാ​സം വീ​ട്ടി​ൽ അ​ജ​യ​ൻ(45) എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി എ​ക്സൈ​സ് അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ർ ബാ​ബു, കി​ഷോ​ർ, ഹ​രി​പ്ര​സാ​ദ്, ചാ​ൾ​സ്, പ്രേം​രാ​ജ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷി​ബി, ഡ്രൈ​വ​ർ അ​ബ്ദു​ൽ മ​നാ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം ക​രു​നാ​ഗ​പ്പ​ള്ളി എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ശി​വ​പ്ര​സാ​ദ് ഏ​റ്റെ​ടു​ത്തു.
ല​ഹ​രി​വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു
ച​വ​റ : ച​വ​റ നൂ​ല​കം ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് വാ​യ​ന​ശാ​ല​യും ശ​ങ്ക​ര​മം​ഗ​ലം സാ​ക് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നും സം​യു​ക്ത​മാ​യി ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​ർ, സൈ​ക്കി​ൾ റാ​ലി, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ബി​നൂ​ബ് എ​സ് നാ​യ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി​ജ​യ​കു​മാ​ർ ല​ഹ​രി വി​രു​ദ്ധ സൈ​ക്കി​ൾ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല ര​ക്ഷാ​ധി​കാ​രി അ​നൂ​പ് അ​ധ്യ​ക്ഷ​നാ​യി. സി ​ആ​ർ പ്ര​ശോ​ഭ് ച​ന്ദ്ര​ൻ, ര​ഞ്ജി​ത്ത്, ക​മ​ൽ, നി​ധീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.