കോ​ട​തി​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം കൂ​ട്ട​ണം: കെ​സി​ജെ​എ​സ്എ
Sunday, May 29, 2022 1:48 AM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ കോ​ട​തി​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ക്ക​ണ​മെ​ന്ന് കേ​ര​ള ക്രി​മി​ന​ൽ ജു​ഡീ​ഷ്യ​ൽ സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (കെ​സി​ജെ​എ​സ്എ) സം​സ്ഥാ​ന സ​മ്മേ​ള​ത്തി​ന് മു​ന്നോ​ടി​യാ​യി കൂ​ടി​യ സം​സ്ഥാ​ന കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​വി​ലെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​ൻ വി​ശ്വ​നാ​ഥ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന കൗ​ൺ​സി​ൽ ഓ​ൾ ഇ​ന്ത്യാ ജു​ഡീ​ഷ്യ​ൽ എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ല​ക്ഷ്മ റെ​ഡി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഗേ​ഷ്, മ​നോ​ഹ​ർ, ജ​സ്റ്റി​ൻ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ സി.​ആ​ർ രാ​ജേ​ന്ദ്ര​ൻ വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ അ​നു​വ​ദി​ക്കു​ക, കോ​ട​തി​ക​ളു​ടെ ഭൗ​തീ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, മൊ​ബൈ​ൽ കോ​ട​തി​ക​ൾ പൂ​ർ​ണ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​ക​ളാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ.​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​സ്റ്റി​സ് പി.​ജി അ​ജി​ത് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ജി.​ആ​ർ അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​കും.