നോ​ട്ട് ബു​ക്ക് വി​ത​ര​ണം 31ന്
Friday, May 27, 2022 11:26 PM IST
ചാ​ത്ത​ന്നൂ​ർ : ഏ​റം 578-ാം ന​മ്പ​ർ എ​സ് എ​ൻ ഡി ​പി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്ന് മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് നോ​ട്ട് ബു​ക്ക് വി​ത​ര​ണം ചെ​യ്യു​ന്നു. നോ​ട്ട് ബു​ക്ക്‌ വേ​ണ്ട​വ​ർ 31 ന് ​മു​ൻ​പാ​യി ശാ​ഖ സെ​ക്ര​ട്ട​റി​യ്ക്ക് അ​പേ​ക്ഷ കൊ​ടു​ക്ക​ണം.

പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

കൊ​ല്ലം : കാ​വ്യ​കൗ​മു​ദി സാ​ഹി​ത്യ സ​മി​തി കേ​ര​ള പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​ഴാ​മ​തു ക​വി​താ​സ​മാ​ഹ​രം കാ​വ്യ​നീ​രാ​ജ​നം പ്ര​കാ​ശ​നം ചെ​യ്തു. കൊ​ല്ലം പ​ബ്ളി​ക് ലൈ​ബ്ര​റി സാ​വി​ത്രി ഹാ​ളി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ഞ്ഞാ​വെ​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി കൊ​ല്ലം ബ്ര​ഹ്മാ​കു​മാ​രീ​സ് ഡ​യ​റ​ക്ട​ർ രാ​ജ​യോ​ഗി​നി കു​മാ​രി ര​ഞ്ജി​നി ഏ​റ്റ് വാ​ങ്ങി.
ച​വ​റ തു​ള​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബോ​ബ​ൻ ന​ല്ലി​ല, ജ​യ​പ്ര​കാ​ശ് വ​ട​ശേ​രി​ക്ക​ര, വി.​മ​ഹേ​ന്ദ്ര​ൻ നാ​യ​ർ, മ​യ്യ​നാ​ട് അ​ജ​യ​കു​മാ​ർ, കു​രീ​പ്പു​ഴ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി.​എ​സ്. ഗീ​ത, വാ​സ​ന്തി ര​വീ​ന്ദ്ര​ൻ, മാ​ത്യൂ.​എ​സ്.​മ​ങ്ങാ​ട്, ആ​ർ.​തു​ള​സീ​ധ​ര​ൻ ആ​ന​ച്ച​ൽ, ലി​ജു​ദാ​സ് കൊ​ട്ടാ​ര​ക്ക​ര, രാ​ധാ​മ​ണി, ശ്രീ​കു​മാ​രി ഓ​ച്ചി​റ തു​ട​ങ്ങി​യ​വ​ർ കാ​വ്യാ​ലാ​പ​നം ന​ട​ത്തി.