ശുചീകരണം നടത്തിയ ഓ​ട​യി​ൽ മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ
Friday, May 27, 2022 11:26 PM IST
ച​വ​റ: പ​ൻ​മ​ന പ​ഞ്ചാ​യ​ത്ത് ക​ണ്ണ​ൻ കു​ള​ങ്ങ​ര വാ​ർ​ഡി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണം ന​ട​ത്തി​യ താ​മ​ര​യി​ൽ തു​ണ്ട​യ്യ​ത്ത് ഓ​ട​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ നി​ല​യി​ൽ. ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ, ച​ത്ത കോ​ഴി​യെ​യും, വാ​ഴ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ , ച​ക്ക, പ്ലാ​സ്റ്റി​ക്ക് മാ​ലീ​ന്യ​ങ്ങ​ൾ, പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ൾ, എ​ന്നി​വ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.
ഓ​ട​വൃ​ത്തി ഹീ​ന​മാ​ക്കു​ന്ന​തി​നാ​ൽ ഓ​ട​നി​റ​ഞ്ഞ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക്കു​ക​ൾ ഹ​രി​ത​ക​ർ​മ്മ​സേ​ന​യെ ഏ​ൽ​പ്പി​ക്കു​ക​യും, ജൈ​വ വേ​സ്റ്റ് ബ​യോ​ബി​നി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ഷ്ട​മു​ടി​ക്കാ​യ​ൽ ശു​ചീ​ക​ര​ണം
ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന്

കു​ണ്ട​റ: അ​ഷ്ട​മു​ടി​ക്കാ​യ​ൽ ശു​ചീ​ക​ര​ണ​വും​മ​ഴ​ക്കാ​ല​പൂ​ർ​വ്വ ശു​ചീ​ക​ര​ണ​വും ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് ഫോ​റം പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ഡോ ​കെ. പി ​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡന്‍റ് എം ​ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ ​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ, ആ​ർ ശ​ര​ത് കു​മാ​ർ, എ​ഫ് വി​ൻ​സന്‍റ്, പ്രഫ. സി​ഡി മു​ല്ല​ശ്ശേ​രി, കി​ളി​കൊ​ല്ലൂ​ർ രം​ഗ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.