എ​സ്പി​സി സ​മ്മ​ര്‍ ക്യാ​മ്പി​നു തു​ട​ക്കം
Friday, May 27, 2022 11:26 PM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ഈ​സ്റ്റ് ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​സ്പിസി കേ​ഡ​റ്റു​ക​ള്‍​ക്കാ​യു​ള്ള ത്രി​ദി​ന സ​മ്മ​ര്‍​ക്യാ​മ്പി​നു തു​ട​ക്ക​മാ​യി. സ്കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ അ​ഞ്ച​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​ജെ ഗോ​പ​കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ക്യാ​മ്പി​നു തു​ട​ക്ക​മാ​യ​ത്.
തു​ട​ര്‍​ന്ന് സ്കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​കാ​സ് വേ​ണു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വ​ച്ച് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം റെ​നി ആ​ന്‍റണി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ് ബൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സി ​അം​ബി​കാ​കു​മാ​രി, വാ​ര്‍​ഡ്‌ അം​ഗം ജാ​സ്മി​ന്‍ മ​ഞ്ചൂ​ര്‍, പ്ര​ധാ​മാ​ധ്യ​പ​ക​ന്‍ ഡി ​സു​ധാ​ക​ര​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ മു​ഹ​മ​ദ് റാ​ഫി, എ​സി​പി​ഒ ജി​ജ ഡി ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു