അ​ന​ധി​കൃ​ത പാ​റ പൊ​ട്ടി​ക്ക​ൽ, മ​ണ്ണെ​ടു​പ്പ്: ജെ​സിബി​യും ടി​പ്പ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു
Friday, May 27, 2022 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ന​ധി​കൃ​ത​മാ​യി പാ​റ​പ്പെ​ട്ടി​ക്ക​ലും മ​ണ്ണെ​ടു​പ്പും ന​ട​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ഹി​റ്റാ​ച്ചി, ഒ​രു ജെ​സിബി, ​നാ​ല് ടി​പ്പ​ർ ലോ​റി​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.
ക​ണി​യാ​ൻ കോ​ണ​ത്തു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ പാ​റ പൊ​ട്ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ഒ​രു ഹി​റ്റാ​ച്ചി​യും മൂ​ന്ന് ടി​പ്പ​ർ ലോ​റി​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​കോ​ട്ടാ​ത്ത​ല എ​ൻ എ​സ് എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​നു സ​മീ​പ​മാ​യി സ്വ​കാ​ര്യ ഭൂ​മി​യി​ൽ ന​ട​ന്നു വ​ന്നി​നി​രു​ന്ന അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പും പോ​ലീ​സ് ത​ട​ഞ്ഞു. ഇ​വി​ടെ നി​ന്നും ഒ​രു ജെ ​സിബി​യും ഒ​രു ടി​പ്പ​ർ ലോ​റി​യും പി​ടി​കൂ​ടി.​പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.