എ​ൻഎ​സ്എ​സ് മ​ന്നം സ്വ​യം സ​ഹാ​യ സം​ഘം വ​ഴി വ​നി​താ സം​ര​ംഭ​ങ്ങ​ൾ​ക്ക് 150 കോ​ടി
Friday, May 27, 2022 10:54 PM IST
കൊ​ട്ടാ​ര​ക്ക​ര: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2022-23 വ​ർ​ഷ​ത്തെ ക​ർമ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളെ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് കൊ​ട്ടാ​ര​ക്ക​ര​യി​ൽ പo​ന യോ​ഗം ​ന​ട​ത്തി. 473 വ​നി​താ സം​ര​ഭ​ങ്ങ​ൾ​ക്കാ​യി ലി​ങ്കേ​ജ് വാ​യ്പ​ പ​ദ്ധ​തി​ക്കാ​യി 150 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ര​ജി​സ്ട്രാ​ർ പി. ​എ​ൻ സു​രേ​ഷ് പ​റ​ഞ്ഞു.
കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​യി 12 താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, സ്വ​യം സം​ഘം കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ യോ​ഗ​മാ​ണ് ന​ട​ന്ന​ത്. രാ​വി​ലെ 10ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് എ​ൻ.​എ​സ്.​എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ നടന്ന ​യോ​ഗം ര​ജി​സ്ട്രാ​ർ പി ​എ​ൻ സു​രേ​ഷ് ഉ​ദ്ഘ​ാടനം ചെ​യ്തു. എ​ൻ​എ​സ്​എ​സ് സോ​ഷ്യ​ൽ സ​ർ​വീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സെ​ക്ര​ട്ട​റി വി ​വി ശ​ശി​ധ​ര​ൻ നാ​യ​ർ, കൊ​ട്ട​ര​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡന്‍റ് ഗോ​പി​നാ​ഥ​ൻ​പി​ള്ള, ധ​ന​ല​ക്ഷ്മി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ തുടങ്ങിയവർ പങ്കെടുത്തു.
ഉ​ച്ച​യ്ക്ക് ന​ട​ന്ന കോ ​ഓ​ർ​ഡി​നേ​റ്റ​ർമാ​രു​ടെ പ​രി​ശീ​ല​ന​ക്ലാ​സ്സു​ക​ൾ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സി ​അ​നി​ൽ​കു​മാ​ർ, എം​എ​സ്എ​സ് എ​സ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ജി ​ശ​ങ്ക​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ന​യി​ച്ചു .
2022-23 വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി​ക​ൾ ത​യ്യാ​റാ​ക്കി അ​വ​ത​രി​പ്പി​ക്കു​ക​ക​യും അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ൽ ന​ട​ന്നു.