ഉ​ല്ലാ​സ​യാ​ത്ര: ബു​ക്കി​ങ് ആ​രം​ഭി​ച്ചു
Friday, May 27, 2022 12:02 AM IST
കൊല്ലം: കൊ​ല്ലം ഡി​പ്പോ​യി​ല്‍ നി​ന്നു നാ​ളെ​യും 29നും ​ന​ട​ത്തു​ന്ന പൊന്മു​ടി - നെ​യ്യാ​ര്‍ ഡാം ​ഉ​ല്ലാ​സ യാ​ത്ര​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഒ​രാ​ള്‍​ക്ക് 770 രൂ​പ​യാ​ണ് ചാ​ര്‍​ജ്. രാ​വി​ലെ 6.10ന് ​ആ​രം​ഭി​ക്കു​ന്ന യാ​ത്ര പൊന്മു​ടി, നെ​യ്യാ​ര്‍ ഡാം, ​കോ​ട്ടൂ​ര്‍ ആ​ന പ​രി​പാ​ല​ന കേ​ന്ദ്രം എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ചു രാ​ത്രി 9.30 ന് ​കൊ​ല്ലം ഡി​പ്പോ​യി​ല്‍ എ​ത്തി​ച്ചേ​രും.

കോ​ട്ടൂ​ര്‍ ആ​ന പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കാ​യി കു​ട്ട വ​ഞ്ചി യാ​ത്ര​യ്ക്കും നെ​യ്യാ​ര്‍ ഡാ​മി​ല്‍ ബോ​ട്ടിം​ഗി​നു​മു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ 8921950903, 9496675635 ന​മ്പ​റു​ക​ളി​ല്‍ ബു​ക്ക് ചെ​യ്യാം.