പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Friday, May 27, 2022 12:02 AM IST
കൊല്ലം: ത​ല​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ പ്രൈ​മ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മേ​ശ​യും ക​സേ​ര​യു​മ​ട​ങ്ങു​ന്ന പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണോ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ് ക​ലാ​ദേ​വി ന​ടു​ത്തേ​രി സ​ര്‍​ക്കാ​ര്‍ യു​പി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ച്ചു. 60 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.

ച​ട​ങ്ങി​ല്‍ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ധ ജെ.​അ​നി​ല്‍ അധ്യ​ക്ഷ​യാ​യി. ക്ഷേ​മ​കാ​ര്യ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍.​എ​ല്‍ വി​ഷ്ണു​കു​മാ​ര്‍, വാ​ര്‍​ഡം​ഗം കെ.​ജി ഷാ​ജി , ന​ടു​ത്തേ​രി സ​ര്‍​ക്കാ​ര്‍ യു​പി സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ സോ​മ​നാ​ഥ ശ​ര്‍​മ, അധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.