ദി ​സി​റ്റി​സ​ണ്‍ കാ​മ്പ​യി​ന് അ​ഞ്ച​ലി​ല്‍ തു​ട​ക്ക​മാ​യി
Friday, May 27, 2022 12:02 AM IST
അഞ്ചൽ: കൊ​ല്ല​ത്തെ സ​മ്പൂ​ര്‍​ണ്ണ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത ജി​ല്ല​യാ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 'ദി ​സി​റ്റി​സ​ണ്‍' കാ​മ്പ​യി​ന് അ​ഞ്ച​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്ത് പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ല്‍ ന​ട​ന്ന കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍ നി​ര്‍​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍, ഹ​രി​ത ക​ര്‍​മ്മ സേ​നാം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം മു​ത​ല്‍ പൊ​തു സ​മ്മേ​ള​ന വേ​ദി വ​രെ വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ബൈ​ജു അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.ഷാ​ജി, സി. ​അം​ബി​ക കു​മാ​രി, ബ്ലോ​ക്ക് -ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.