സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന
Friday, May 27, 2022 12:01 AM IST
കൊല്ലം: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്താ​നാ​യി കൊ​ല്ലം താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ​യും പ​രി​ശോ​ധ​ നാളെ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ആ​ശ്രാ​മം അ​തി​ഥി മ​ന്ദി​ര​ത്തി​ന് മു​ന്നി​ലു​ള്ള ഗ്രൗ​ണ്ടി​ല്‍ ന​ട​ത്തും.

സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ അ​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം, കൃ​ത്യ​സ​മ​യ​ത്ത് ഗ്രൗ​ണ്ടി​ല്‍ ഹാ​ജ​രാ​ക്ക​ണം. തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍, ഡോ​ര്‍ അ​റ്റ​ന്‍​ഡന്മാ​ര്‍, ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി ആ​ശ്രാ​മം എ​വൈ​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സും ന​ട​ത്തും. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ല്‍ ഹാ​ജ​രാ​കാ​ത്ത സ്‌​കൂ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.