റെ​ഡ് ക്രോ​സ്- എ ​ഫ്ര​ണ്ട് ഇ​ൻ നീ​ഡ് പ്ര​കാ​ശ​നം ചെ​യ്തു
Friday, May 27, 2022 12:01 AM IST
കൊ​ല്ലം : കോ​വി​ഡ് കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി റെ​ഡ് ക്രോ​സ്- എ ​ഫ്ര​ണ്ട് ഇ​ൻ നീ​ഡ് എ​ന്ന പു​സ്ത​കം കൊ​ച്ചു​പി​ലാ​മൂ​ട് റെ​ഡ് ക്രോ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യു ജോ​ൺ പ്ര​കാ​ശ​നം ചെ​യ്തു.

ജെ ​ആ​ർ സി ​യു​ടെ സ​ഹാ​യ​ത്തോ​ടെ സാ​നി​റ്റ​റൈ​സു​ക​ൾ ഉ​ണ്ടാ​ക്കി​യും റെ​ഡ് ക്രോ​സ് ഡി​ഡി​ആ​ർ​ടി ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​പ്പു​ക​ളും ലോ​ഷ​നു​ക​ളും മ​റ്റ് ശു​ചീ​ക​ര​ണ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും നി​ർ​മി​ച്ചും വി​ത​ര​ണം ചെ​യ്തു​മാ​യി​രു​ന്നു റെ​ഡ് ക്രോ​സി​ന്‍റെ കോ​വി​ഡ്കാ​ല പ്ര​വ​ർ​ത്ത​നം. ക​രു​നാ​ഗ​പ്പ​ള്ളി, പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ​മ്പാ​ടും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് റെ​ഡ് ക്രോ​സ് കാ​ഴ്ച വെ​ച്ച​ത്.

ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം റെ​ഡ് ക്രോ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് പ്ര​കാ​ശ​ന​യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യു ജോ​ൺ പ​റ​ഞ്ഞു.

വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. ജി.​മോ​ഹ​ൻ​ദാ​സ് പു​സ്ത​കം സ്വീ​ക​രി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ജ​യ​കു​മാ​ർ( ബാ​ലു), വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​ടി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.