ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വ് ഉയ​ർ​ത്ത​ണം: സ്വ​ത​ന്ത്ര​ മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ
Thursday, May 26, 2022 11:59 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് അ​തി​രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന മ​ത്സ്യ സ​മ്പ​ത്തി​ന്‍റെ കു​റ​വ്  നേ​രി​ടാ​ൻ മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ലാ​വ​ധി 90 ദി​വ​സമാക്കി മ​ത്സ്യ സ​മ്പ​ത്തു സം​ര​ക്ഷി​ക്ക​ണ​മെ​ന്നു കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ  ക​മ്മ​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ട​ലി​ൽ മ​നു​ഷ്യ​ർ ന​ട​ത്തു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും, അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന​വും  ക​ട​ലി​ന്‍റെ പാ​രി​സ്ഥി​ത​കാ​വ​സ്ഥ ത​കി​ടം മ​റി​ച്ച​ത് അ​തി​രൂ​ക്ഷ​മാ​യ മ​ത്സ്യ വ​റു​തി​ക്ക് ഇ​ട​യാ​ക്കി. ഓ​രോ വ​ർ​ഷ​വും രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന മ​ത്സ്യവ​റു​തി​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ഫി​ഷ​റീ​സ് വ​കു​പ്പും, ശാ​സ്ത്ര സ​മൂ​ഹ​വും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ത്സ്യ​ത്തി​ന്‍റെ പ്ര​ജ​ന​ന ഇ​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന ഡ്ര​ഡ്ജിം​ഗും, അ​ശാ​സ്ത്രീ​യ മ​ത്സ്യ​ബ​ന്ധ​ന​രീ​തി​ക​ളും ദി​നം​പ്ര​തി ക​രു​ത്താ​ർ​ജി​ക്കു​ന്നു.  തീ​ര​ക്ക​ട​ലി​ലെ ഡ​ബി​ൾ നെ​റ്റ് ട്രോ​ളിം​ഗ്,  നൈ​റ്റ് ട്രോ​ളി​ംഗ്, വെ​ട്ടം വ​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം,  റിം​ഗ്സീ​ൻ വ​ള്ള​ങ്ങ​ൾ   ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ഈ ​കാ​ല​യ​ള​വി​ൽ നി​രോ​ധി​ക്ക​ണ​മെ​ന്നും ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ 58 ദി​വ​സട്രോ​ളിം​ഗ് നി​രോ​ധ​നം 90 ദി​വ​സ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ത്സ്യ​വ​റു​തി​യു​ടെ കാ​ണാ​പ്പു​റ​ങ്ങ​ൾ എ​ന്ന ശാ​സ്​ത്ര സ​ദ​സു​ക​ൾ നടത്തു​വാ​ൻ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് എ​സ്.  സ്റ്റീ​ഫ​ൻ  അധ്യ​ക്ഷ​നായി. ക്രി​സ്റ്റ​ഫ​ർ ബ​ഞ്ച​മി​ൻ,  ജെ​യിം​സ്,  എം.​ആം​ബ്രോ​സ് പ​ങ്ക്ര​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.