നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ ആ​ൾ പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റി​ൽ
Thursday, May 26, 2022 11:59 PM IST
കൊല്ലം: മോ​ഷ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​യ ആ​ൾ പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റി​ൽ. പാ​രി​പ്പ​ള്ളി ഉൗ​ന്നി​ൻ​മൂ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ സു​ദേ​വ​ൻ (65) ആ​ണ് പാ​രി​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി മോ​ഷ​ണം ഉ​ൾ​പ്പെ​ടെ പ​തി​നാ​റോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പ​നി​യെ തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി​യി​ലെ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നാ​യി പോ​യ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി മൊ​ബൈ​ൽ ഫോ​ണ്‍ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് വ​ർ​ക്ക​ല​യി​ലും പാ​രി​പ്പ​ള്ളി​യി​ൽ പ്ര​തി താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ലു​മെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​രി​പ്പ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​ത്ത​ന്നൂ​ർ എസിപി ഗോ​പ​കു​മാ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പ​ക്ട​ർ അ​ൽ​ജാ​ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എഎ​സ്ഐ ഷാ​ജ​ഹാ​ൻ, സിപിഒ​മാ​രാ​യ സ​ന്തോ​ഷ് ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.