കാ​റ്റി​ൽ ഏ​ത്ത​വാ​ഴ തോ​ട്ട​ങ്ങ​ൾ ന​ശി​ച്ചു
Thursday, May 26, 2022 11:58 PM IST
കൊ​ട്ടാ​ര​ക്ക​ര: ശ​ക്ത​മാ​യ കാ​റ്റി​ൽ ഏ​ലാ​യി​ലെ ഏ​ത്ത​വാ​ഴ തോ​ട്ട​ങ്ങ​ൾ ന​ശി​ച്ചു. പെ​രു​ങ്കു​ളം പ​ത്തു​പ​റ ഏ​ലാ​യി​ലെ ഏ​ത്ത​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. കു​ല​ച്ച് പാ​ക​മാ​യ ഏ​ത്ത​ക്കു​ല​ക​ളാ​ണ് വാ​ഴ​ക​ൾ ഒ​ടി​ഞ്ഞു വീ​ണും പി​ഴു​തു വീ​ണും ന​ശി​ച്ച​ത്. 250ഓ​ളം ഏ​ത്ത​വാ​ഴ​ക​ൾ ന​ശി​ച്ചി​ട്ടു​ണ്ട്. രാ​ജ​പ്പ​ൻ ക​ണ്ണ​ൻ​കു​ള​ങ്ങ​ര, അ​ജ​യ​കു​മാ​ർ ചോ​ണാ​ട്ട് വ​ട​ക്ക​തി​ൽ, രാ​ധാ​കൃ​ഷ​ണ​പി​ള്ള പ​ട​പ്പ​ൻ​പ്ലാ​വി​ള എ​ന്നി​വ​രു​ടെ തോ​ട്ട​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. ഏ​ത്ത​ക്കു​ല​യ്ക്ക് ന​ല്ല വി​ല​യു​ള്ള സ​മ​യ​ത്തു​ണ്ടാ​യ ന​ഷ്ടം ക​ർ​ഷ​ക​രു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

ഏ​ത്ത​ക്കാ കി​ലോ​ക്ക് 98 രൂ​പ വി​ല​യു​ള്ള​പ്പോ​ഴാ​ണ് ഈ ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​ത്. ഏ​ക​ദേ​ശം ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.