സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 30ന്
Thursday, May 26, 2022 11:58 PM IST
കൊല്ലം: ​വി​ദ്യാ​കി​ര​ണം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ല്‍ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ര​ണ്ട് സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 30ന് ​വൈ​കു​ന്നേ​രം 3.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് കൊ​ട്ടാ​ര​ക്ക​ര സ​ര്‍​ക്കാ​ര്‍ വിഎ​ച്ച്​എ​സ്​എ​സ് ആ​ന്‍​ഡ് ബി​എ​ച്ച്എ​സ് അ​ഡീ​ഷ​ണ​ല്‍ ബ്ലോ​ക്കി​ന്‍റെ​യും ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ച​വ​റ സൗ​ത്ത് സ​ര്‍​ക്കാ​ര്‍ യു​പി​എ​സ് ബ്ലോ​ക്കിന്‍റെ​യും നി​ര്‍​മാ​ണ​മാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.