പൈ​പ്പി​ടാ​ന്‍ കു​ഴി​യെ​ടു​ത്തു; ന​ടു​വൊ​ടി​ഞ്ഞ് നാ​ട്ടു​കാ​ര്‍
Thursday, May 26, 2022 11:58 PM IST
അ​ഞ്ച​ല്‍ : ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ കു​ഴി​യെ​ടു​ത്ത പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​രം. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന നാ​ട്ടു​കാ​രു​ടെ ന​ടു​വൊ​ടി​യു​ന്നു എ​ന്നു​വേ​ണം പ​റ​യാ​ന്‍. ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ര്‍​ഡി​ല്‍ ന​ടു​ക്കു​ന്നി​ൻ​പു​റം കോ​ള​നി​യേ​യും മ​ല​യോ​ര ഹൈ​വേ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ് ഇ​ത്. കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ന്‍ മൂ​ന്ന​ടി​യോ​ളം വീ​തി​യി​ലും ഒ​ന്ന​ര​യ​ടി താ​ഴ്ച​യി​ലും പ്ര​ധാ​ന റോ​ഡ്‌ വെ​ട്ടി മു​റി​യ്ക്കു​ക​യാ​യി​രു​ന്നു.

പൈ​പ്പ് സ്ഥാ​പി​ച്ച ശേ​ഷം വേ​ണ്ട​രീ​തി​യി​ല്‍ പാ​ത​യി​ലെ കു​ഴി അ​ട​യ്ക്കാ​തെ ക​രാ​റു​കാ​ര​ന്‍ മു​ങ്ങി. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലും അ​ഞ്ച​ടി​യ​ല​ധി​കം താ​ഴ്ച​യി​ലു​ള്ള കു​ഴി​യാ​ണ് ഉ​ള്ള​ത്. ഇ​ത് വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​തോ​ടെ ഇ​പ്പോ​ള്‍ ഈ ​പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ലു​മാ​യി.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കു​ഴി​യി​ല്‍ വീ​ണു അ​പ​ക​ടം സം​ഭ​വ​ക്കു​ന്ന​ത് നി​ത്യ​കാ​ഴ്ച​യാ​ണ് എ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഓ​ട്ടോ​റി​ക്ഷ, കാ​റു​ക​ള്‍ അ​ട​ക്കം ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി വ​രാ​റി​ല്ല. അ​ടി ഭാ​ഗം ത​ട്ടു​ക​യും കു​ഴി​യി​ല്‍ വീ​ണു ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

പാ​ത വെ​ട്ടി​മു​റി​ച്ച് വ​ലി​യ കു​ഴി ഉ​ണ്ടാ​യി​ട്ട് മാ​സം ര​ണ്ടു പി​ന്നി​ടു​മ്പോ​ള്‍ വാ​ര്‍​ഡ്‌ മെ​മ്പ​ര്‍ അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്കും കു​ലു​ക്ക​മി​ല്ല. എ​ത്ര​യും പെ​ട്ട​ന്ന് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ചി​ലെ്ല​ങ്കി​ല്‍ പാ​ത​യി​ല്‍ കൊ​ടി കു​ത്തി വ​ലി​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.