വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ് മ​ത്സ്യ​വ്യാ​പാ​രി മ​രി​ച്ചു
Thursday, May 26, 2022 2:11 AM IST
ചാ​ത്ത​ന്നൂ​ർ : ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ന് സ​മീ​പം മ​ത്സ്യം ക​യ​റ്റി​പ്പോ​യ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രു വാ​ഹ​നം മ​റി​ഞ്ഞു. മ​റി​ഞ്ഞ വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ത​ടാ​യി​ൽ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ അ​സീ​സാ (45) ണ് ​മ​രി​ച്ച​ത്. ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലെ​യും ഡ്രൈ​വ​ർ​മാ​രെ പ​രി​ക്കു​ക​ളോ​ടെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ല​ർ​ച്ചേ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തു​നി​ന്നും തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന മീ​ൻ ക​യ​റ്റി​യ ഗു​ഡ്സ് വാ​നും എ​തി​രെ വ​ന്ന വി​ഴി​ഞ്ഞ​ത്തു നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​യ്ക്ക് പോ​യ എ​യ്സ് മി​നി ഗു​ഡ്സ് വാ​നും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി ഗു​ഡ്സ് വാ​ൻ മ​റി​ഞ്ഞു. അ​തി​ലു​ണ്ടാ​യി​രു​ന്ന അ​ബ്ദു​ൽ അ​സീ​സ് വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ടു പോ​യി. പാ​രി​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സും പ​ര​വൂ​ർ ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

വ​ണ്ടി ഉ​യ​ർ​ത്തി അ​സീ​സി​നെ പു​റ​ത്തെ​ടു​ത്ത് പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ​കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ത​ല​യ്ക്ക് ഏ​റ്റ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഏ​റെ നേ​രം ദേ​ശീ​യ പാ​ത​യി​ലെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. മ​റി​ഞ്ഞ വാ​ഹ​നം മാ​റ്റി​യ ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വ് മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ വ്യാ​പാ​രി​യാ​യി​രു​ന്നു മ​രി​ച്ച അ​ബ്ദു​ൽ അ​സീ​സ്. വി​ഴി​ഞ്ഞ​ത്തു പോ​യി മ​ത്സ്യ​വു​മെ​ടു​ത്ത് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ സ​ബി​യ​ത്ത്. മ​ക്ക​ൾ: സു​മ​യ്യ, സു​റു​മി. മ​രു​മ​ക്ക​ൾ: ഷാ​ന​വാ​സ്, ഷാ​ൻ. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.