അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം: എങ്ങുമെത്താതെ അധ്യാപക നിയമനം
Wednesday, May 25, 2022 11:26 PM IST
കു​ള​ത്തൂ​പ്പു​ഴ: അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള നി​യ​മ​നം ഒ​ന്നു​മാ​യി​ല്ല.
ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ല്‍ നി​ര​വ​ധി അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും അ​ധ്യാ​പ​ക ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തി​നാ​ല്‍ ത​ന്നെ ഇ​ക്കു​റി​യും ആ​വ​ശ്യ​ത്തി​നു അ​ധ്യാ​പ​ക​രി​ല്ലാ​ത്ത ക്ലാ​സു​ക​ളു​മാ​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ത​വ​ണ ന​വം​ബ​റി​ല്‍ വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ന്ന​പ്പോ​ള്‍ താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് വി​ദ്യാ​ല​യ​ങ്ങ​ള്‍.
എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്ന് രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി പ്രാ​ദേ​ശി​ക ഭ​ര​ണ കൂ​ട​ങ്ങ​ള്‍ താ​ല്കാ​ലി​ക അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ല്‍ അ​ട്ടി​മ​റി ന​ട​ത്തി​യ​ത് ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു.
അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ താ​ല്കാ​ലി​ക അ​ധ്യാ​പ​ക​രു​ടെ ബാ​ങ്ക് ത​യാ​റാ​ക്കി മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ സ്കു​ളു​ക​ളി​ല്‍ അ​ധ്യാ​പ​ക​രി​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്നു ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​റ​യു​ന്നു.