സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ര​ണ​ഘ​ട​ന അ​വ​ബോ​ധ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും
Wednesday, May 25, 2022 11:26 PM IST
കൊല്ലം: ദ ​സി​റ്റി​സ​ണ്‍ 2022' സ​മ്പൂ​ര്‍​ണ ഭ​ര​ണ​ഘ​ട​നാ സാ​ക്ഷ​ര​ത ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ര​ണ​ഘ​ട​ന അ​വ​ബോ​ധ ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളി​ലേ​ക്ക് ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ള്‍ എ​ത്തി​ക്കു​ക​യാ​ണ് ക്ലാ​സു​ക​ളു​ടെ ല​ക്ഷ്യം. അ​ധ്യാ​പ​ക​ര്‍​ക്കും, എ​സ്പി​സി കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും. ജി​ല്ലാ വി​ക​സ​ന ക​മ്മി​ഷ​ണ​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ആ​യി ചേ​ര്‍​ന്ന ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
കി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​രോ വ​കു​പ്പി​ല്‍ നി​ന്നും തിെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ന​റ്റ​ര്‍​മാ​ര്‍​ക്കാ​യി​പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍-​അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​വും, ഭ​ര​ണ​ഘ​ട​ന അ​വ​ബോ​ധ പോ​സ്റ്റ​റും പ​തി​പ്പി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സെ​ല്‍ ക്യാ​മ്പ​യി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കും. ജി​ല്ലാ​ത​ല​ത്തി​ല്‍ ഓ​രോ വ​കു​പ്പും ചെ​യ്ത ന​ട​പ​ടി​ക​ള്‍ പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ​ന ചെ​യ്ത പോ​ര്‍​ട്ട​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​ജെ.ആ​മി​ന ആ​വ​ശ്യ​പ്പെ​ട്ടു.
ഭ​ര​ണ​ഘ​ട​ന പ്ര​ധാ​ന വി​ഷ​യ​മാ​ക്കി ക്വി​സ്-​ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ഒപി ടി​ക്ക​റ്റു​ക​ക​ള്‍, വി​വി​ധ പാ​സു​ക​ള്‍ എ​ന്നി​വ​യി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ചി​ഹ്നം ആ​ലേ​ഖ​നം ചെ​യ്യും. യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.