ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Wednesday, May 25, 2022 11:26 PM IST
കൊ​ല്ലം: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ എ​ൻ എ​ൻ കോ​ട്ടേ​ജി​ൽ നി​ജാ​ദ്(40) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി ന​ഴ്സ​റി​മു​ക്കി​ന് സ​മീ​പം പ്ര​തി സ്കൂ​ട്ട​റി​ൽ, ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​യി നി​ൽ​ക്ക​വേ ആ ​സ​മ​യ​ത്ത് ചി​റ്റു​മൂ​ല-​കു​രി​ശും​മൂ​ട് റോ​ഡി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തി കൊ​ണ്ടി​രു​ന്ന പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പി‌​ടി​യി​ലാ​യ​ത്.
1.720 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​ക്കു​ന്ന​തി​നു വേ​ണ്ടി അ​ന്യ​സം​സ്ഥാ​ന​ത്തു നി​ന്നും തു​ശ്ച​മാ​യ വി​ല​യ്ക്ക്ക​ഞ്ചാ​വ് വാ​ങ്ങി നാ​ട്ടി​ലെ​ത്തി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.
ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ ജി ​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​ഐ അ​ലോ​ഷ്യ​സ് അ​ല​ക്സാ​ണ്ട​ർ, പ്രൊ​ബേ​ഷ​ൻ എ​സ് ഐ ​ജി​മ്മി, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ റ​സ്‌​സ​ൽ ജോ​ർ​ജ്, ശ​ര​ത്ത് ച​ന്ദ്ര​ൻ, എ​എ​സ്‌​ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ന​ന്ദ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, അ​ന​ന്തു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.