പ​ഴ​ങ്ങാ​ല​ത്തെ കാ​ട് മൂ​ടി​യ പ​ക​ൽവീ​ട് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം
Wednesday, May 25, 2022 11:26 PM IST
കു​ണ്ട​റ: ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡി​ൽ പ​ഴ​ങ്ങാ​ലം പ​ള്ളി​ക്കൂ​ടം മു​ക്കി​ൽ മാ​ട​ൻ​കാ​വ് ശി​വ​ക്ഷേ​ത്ര​ത്തി​നോ​ട്‌ ചേ​ർ​ന്ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​തും അ​ന്ന​ത്തെ മ​ന്ത്രി​ ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തു​മാ​യ പ​ക​ൽ​വീ​ട് ഒ​രു ദി​വ​സം പോ​ലും തു​റ​ക്കാ​തെ വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന് ന​ശി​ക്കു​ന്നു.
പ​ക​ൽ​വീ​ട് എ​ത്ര​യും വേ​ഗം പാ​വ​പ്പെ​ട്ട വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ണ്ട​റ പൗ​ര വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ടു​മൂ​ടി​യ പ​ക​ൽ വീ​ടി​നു​മു​ന്നി​ൽ ധ​ർ​ണ​യും യോ​ഗ​വും ന​ട​ത്തി.
കാ​ട് വെ​ട്ടി​ത്തെ​ളി​ച്ച് പ​ക​ൽ​വീ​ട് വാ​സ​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത വ​യോ​ധി​ക​രെ രാ​വി​ലെ ഇ​വി​ടെ എ​ത്തി​ക്കാ​നും വൈ​കു​ന്നേ​രം വീ​ടു​ക​ളി​ൽ തി​രി​കെ കൊ​ണ്ടു​പോ​കാ​നും പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പൗ​ര വേ​ദി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ക​ൽ വീ​ട്ടി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ര​ണ്ടു​നേ​രം ഭ​ക്ഷ​ണം, വൈ​ദ്യ​പ​രി​ശോ​ധ​ന, ഔ​ഷ​ധം എ​ന്നി​വ അ​വി​ടെ ത​ന്നെ ന​ൽ​കാ​നും അ​വ​രു​ടെ മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​നു​വേ​ണ്ടി ടി​വി, റേ​ഡി​യോ,പ​ത്രം എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കാ​നും പ​ഞ്ചാ​യ​ത്ത് ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പൗ​ര​വേ​ദി പ്ര​വ​ർ​ത്ത​ക​ർ കാ​ടു​മൂ​ടി​യ പ​ക​ൽ വീ​ടി​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.
ധ​ർ​ണ​യും പ്ര​തി​ഷേ​ധ​യോ​ഗ​വും ബോ​ധേ​ന്ദ്ര തീ​ർ​ഥ സ്വാ​മി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​വി മാ​ത്യു, മ​ണി ചീ​ര​ങ്കാ​വി​ൽ, എം ​മ​ണി, ഷാ​ജ് ഫി​ലി​പ് ജോ​ർ​ജ്, ജി ​ബാ​ബു​രാ​ജ​ൻ, കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള, അ​നി​ൽ​കു​മാ​ർ, എ​ൻ താ​ജു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.